തൃശൂരില്‍ പൂട്ടിക്കിടന്ന വീട്ടില്‍ മോഷണം; 40 പവന്‍ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടു

തൃശൂര്‍ ചെറുതുരുത്തിയില്‍ പൂട്ടിക്കിടന്ന വീട്ടില്‍ മോഷണം. അലമാരയില്‍ സൂക്ഷിച്ച 40 പവന്‍ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടു. ചെറുതുരുത്തി വട്ടപ്പറമ്പ് പെരുമ്പിടി വീട്ടില്‍ മുഹമ്മദ് മുസ്തഫയുടെ വീട്ടിലാണ് മോഷ്ടാക്കള്‍ കടന്നത്.

Also Read: യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; പിതാവിനായി അന്വേഷണം

കമ്പിപ്പാരയും പിക്കാസും ഉപയോഗിച്ച് വാതില്‍ കുത്തിപ്പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. മുസ്തഫയും വീട്ടുകാരും ഇക്കഴിഞ്ഞ 14ന് ബന്ധുവിന്റെ മരണത്തെത്തുടര്‍ന്ന് പോയ ശേഷം ഞായറാഴ്ച രാത്രി മടങ്ങിയെത്തുമ്പോഴാണ് മോഷണ വിവരം അറിയുന്നത്. ചെറുതുരുത്തി പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News