ഒന്നര മാസം മുന്‍പ് രണ്ട് ലക്ഷം രൂപയുടെ ഇലക്ട്രിക്കല്‍ വയറുകള്‍ മോഷണം; അതേ വീട്ടില്‍ നിന്നും ഒന്നര ലക്ഷം രൂപയുടെ വയര്‍ വീണ്ടും മോഷ്ടിച്ച് കള്ളന്‍

ഒന്നര മാസം മുന്‍പ് രണ്ട് ലക്ഷം രൂപയുടെ ഇലക്ട്രിക്കല്‍ വയറുകള്‍ മോഷ്ടിച്ച അതേ വീട്ടില്‍ നിന്നും ഒന്നര ലക്ഷം രൂപയുടെ വയര്‍ വീണ്ടും മോഷ്ടിച്ച് കള്ളന്‍. തൃശ്ശൂരിലെ കൊടുങ്ങല്ലൂരിലാണ് വീണ്ടും ഇലക്ട്രിക്കല്‍ വയര്‍ മോഷണം നടന്നത്.

എരിശ്ശേരിപ്പാലം പണിക്കശ്ശേരി മുഹമ്മദിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ നിന്നുമാണ് ഒന്നര ലക്ഷം രൂപയുടെ വയര്‍ മോഷ്ടിച്ചത്. ഒന്നര മാസം മുന്‍പ് ഇവിടെ നിന്നും രണ്ട് ലക്ഷത്തോളം രൂപയുടെ ഇലക്ട്രിക്കല്‍ വയറുകള്‍ മോഷണം പോയിരുന്നു.

Also Read : തട്ടുകടയില്‍ നിന്നും വാങ്ങിക്കഴിച്ച ഉള്ളിവടയില്‍ സിഗരറ്റ് കുറ്റി

ഇതേ തുടര്‍ന്ന് വീട്ടുടമ സിസിടിവി ക്യാമറ സ്ഥാപിച്ചു. സിസിടിവി ക്യാമറയില്‍ മോഷ്ടാവെന്ന് സംശയിക്കുന്ന ആളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തെ കുറിച്ച് കൊടുങ്ങല്ലൂര്‍ പൊലീസ് അന്വേഷണമാരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News