ഇടുക്കിയില്‍ ക്ഷേത്രത്തിലെ ശ്രീകോവിൽ കുത്തിത്തുറന്ന് വന്‍ മോഷണം

ഇടുക്കി നെടുങ്കണ്ടത്ത് ക്ഷേത്രത്തിൽ വൻ മോഷണം. നെടുങ്കണ്ടം കല്ലാർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലാണ് മോഷണം നടന്നത്.  ശ്രീകോവിൽ കുത്തിത്തുറന്ന് വിലപിടിപ്പുള്ളവ കവര്‍ന്നു. അഞ്ച് ലക്ഷം രൂപയും സ്വര്‍ണവുമാണ് മോഷണം പോയത്. സിസി ടിവി തകർത്തശേഷമാണ് മോഷണം നടത്തിയത്. ശനിയാ‍ഴ്ച രാത്രിയാണ് സംഭവം.

ALSO READ: ഇനി താമസം ചെന്നൈയിൽ, ആമിർഖാൻ്റെ ഈ തീരുമാനത്തിന് പിറകിൽ അമ്മ, പ്രാർത്ഥനയുമായി ആരാധകർ

ഇക്ക‍ഴിഞ്ഞ് 12ന് നെടുങ്കണ്ടം ക്ഷേത്രത്തിൽ നിന്ന് മോഷണം നടത്തി ഇറങ്ങി വന്ന മോഷ്ടാവിനെ  രാത്രി പട്രോളിങ്ങിനിറങ്ങിയ പൊലീസ് സംഘം  പിടികൂടിയിരുന്നു. നെടുങ്കണ്ടം കൽക്കൂന്തൽ സ്വദേശി മുരുകേശനെയാണ് കമ്പംമെട്ട് പൊലീസ് പിടികൂടിയത്. ചൊവ്വാഴ്ച രാത്രി ചെന്നാക്കുളം മഹാ വിഷ്ണു ക്ഷേത്രത്തിൽ നിന്നും മോഷണം നടത്തി വരുമ്പോഴാണ് പ്രതി പൊലീസ് പിടിയിലായത്. ഇയാളിൽ നിന്നും 30000 രൂപ വില വരുന്ന ഓട്ടുരുളി കണ്ടെടുത്തു.

അതേസമയം, നെടുങ്കണ്ടത്ത് പട്ടാപ്പകൽ വ്യാപാരസ്ഥാപനങ്ങളിൽ മോഷണം നടത്തിയ സ്ത്രീയുൾപ്പെടെ രണ്ട് പേരെയും നെടുങ്കണ്ടം പൊലീസ് പിടികൂടിയിരുന്നു. റോയൽ സ്പൈസസ് ഉടമ ഷട്ടർ പകുതി താഴ്ത്തിയിട്ട് പള്ളിയിൽപോയ സമയത്ത് 18.500 കി ഗ്രാം ഏലക്ക മോഷ്ടിച്ച ഉടുമ്പൻചോല മണത്തോട് സ്വദേശി റാണി, മറ്റൊരു കടയിൽ പ്രദർശനത്തിന് വച്ചിരുന്ന മിക്സി എടുത്തു കൊണ്ടു പോയ മധ്യപ്രദേശ് സ്വദേശി രാജേഷ് എന്നിവരെയാണ് നെടുങ്കണ്ടം എസ്ഐ  ടി എസ് ജയകൃഷ്ണന്‍റെ നേതൃത്വത്തിൽ പിടികൂടിയത്. റാണി മോഷ്ടിച്ച ഏലയ്ക്ക സമീപത്തുള്ള മറ്റൊരു മലഞ്ചരക്കുകടയിൽ 27,000 രൂപക്ക് വിറ്റു. സിസിടിവിദൃ ശ്യങ്ങളിൽ കണ്ടാണ് ഇവരെ പിടികൂടിയത്.

ALSO READ: ദുർഗാപൂജക്കെത്തിയ കാജോൾ തെന്നി വീണു, രക്ഷിക്കാൻ ഓടിയെത്തി മകൻ: സമൂഹ മാധ്യമങ്ങളിൽ വൈറലായി വീഡിയോ

പടിഞ്ഞാറേക്കവലയിൽ ലക്ഷ്മി ഇലക്ട്രോണിക്‌സിൽ നിന്നുമാണ് അന്തർ സംസ്ഥാന തൊഴിലാളി മിക്‌സി മോഷ്ടിച്ചത്. 12ന് ഉച്ചയോടെയാണ് സംഭവം. വരാന്തയോട് ചേർന്ന് പ്രദർശനത്തിന് വച്ചിരുന്ന മിക്സിയാണ് മോഷ്ടിച്ചത് – കടയുടമ നടത്തിയ അന്വേഷണത്തിൽ ഒരാൾ മിക്‌സിയുമായി പോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തി. രാജാക്കാടുള്ള ഇയാളുടെ സ്നേഹിതന്‍റെ വീട്ടിൽ നിന്ന് പൊലീസ് മിക്സി കണ്ടെടുത്തത്.

ALSO READ: ഇനി താമസം ചെന്നൈയിൽ, ആമിർഖാൻ്റെ ഈ തീരുമാനത്തിന് പിറകിൽ അമ്മ, പ്രാർത്ഥനയുമായി ആരാധകർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News