കേളകത്ത് ബിവറേജ് ഔട്ട്ലെറ്റില്‍ മോഷണം.23 മദ്യക്കുപ്പികളാണ് ഔട്ട്ലെറ്റിന്റെ പുറകുവശത്തെ ജനല്‍ചില്ല് തകര്‍ത്ത് മോഷ്ടാക്കള്‍ കടത്തിയത്.
കേളകം പൊലീസ് പട്രോളിംഗ് നടത്തുന്നതിനിടെയാണ് മോഷണ വിവരം അറിയുന്നത്. പിന്നീടുള്ള തെരച്ചിലിലാണ് കെട്ടിടത്തിന് സമീപത്ത് നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ 17 മദ്യക്കുപ്പികള്‍ കണ്ടെത്തിയത്. ഔട്ട്ലെറ്റിന് സമീപത്തെ കടകളിലെ സി സി ടി വി ക്യാമറകള്‍ പേപ്പര്‍ ഉപയോഗിച്ച് മറച്ച നിലയിലായിരുന്നു. ഇതിന് മുന്‍പും ബിവറേജസ് ഔട്ട്ലെറ്റുകളില്‍ മോഷണം നടന്നിട്ടുണ്ടെങ്കിലും ഇത്തരത്തില്‍ ഒന്ന് ആദ്യമാണെന്നാണ്.
ALSO READ:തൃശൂരില്‍ ബൈക്കില്‍ കറങ്ങി ബ്രാണ്ടി വില്‍പന; 41കാരന്‍ പിടിയില്‍
തലസ്ഥാനത്ത് ജയിലില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെ ബിവറേജസ് ഔട്ട്ലെറ്റിന്റെ പൂട്ട് തകര്‍ത്ത് മോഷണം നടത്തിയ മൂന്നുപേരെ അടുത്തിടെ അറസ്റ്റുചെയ്തിരുന്നു. പാലോട് പാണ്ഡ്യന്‍പാറ വനമേഖലയോട് ചേര്‍ന്നിരിക്കുന്ന ബിവറേജസിലാണ് മോഷണം നടന്നത്.മദ്യം മോഷ്ടിക്കുന്നത് സിസിടിവിയില്‍ പതിയുന്നത് ശ്രദ്ധയില്‍പെട്ട മോഷ്ടാക്കള്‍ അതിന്റെ ഹാര്‍ഡ് ഡിസ്‌കും മോണിറ്ററുമടക്കം അടിച്ചുമാറ്റി. ഔട്ട്ലെറ്റില്‍ നിന്നും വിലകൂടിയ മദ്യങ്ങളാണ് ഇവര്‍ മോഷ്ടിച്ചത്.ബിവറേജസ് തുറക്കാന്‍ മാനേജര്‍ രാവിലെ എത്തിയപ്പോഴാണ് ഷട്ടറിന്റെ പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്.സ്ഥാപനത്തില്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണും മോഷണം പോയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here