കൊല്ലത്ത് കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണം കവര്‍ന്ന പ്രതികള്‍ പിടിയില്‍

കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണം കവര്‍ച്ച നടത്തിയ പ്രതികള്‍ പൊലീസ് പിടിയിലായി. ഇരവിപുരം, കാക്കത്തോപ്പില്‍ സില്‍വി നിവാസില്‍ മൈക്കിള്‍ ജോര്‍ജ്ജ് മകന്‍ റിച്ചിന്‍ (23), കുരീപ്പുഴ അശ്വതി ഭവനില്‍ ബേബി യുടെ മകന്‍ രാഹുല്‍ (22), തിരുമുല്ലവാരം അനസ് വില്ലയില്‍ അനസ് ബഷീര്‍ മകന്‍ സെയ്ദാലി (20) എന്നിവരാണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്. കാരിക്കുഴി മാടന്‍ നടരാജമൂര്‍ത്തി ക്ഷേത്രത്തിലെ മൂന്ന് വഞ്ചികളാണ് ഞായറാഴ്ച രാത്രിയില്‍ കുത്തിത്തുറന്ന് മോഷണം നടത്തിയത്.

ALSO READ: കൂകി പായാന്‍ തുടങ്ങീട്ടിത്തിരി കാലായി… തിരുവിതാംകൂറിലെ ആദ്യ തീവണ്ടിപ്പാതയ്ക്ക് 120 വയസ്!

ക്ഷേത്രചുമതലക്കാര്‍ ഇരവിപുരം സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് തെളിവുകള്‍ ശേഖരിച്ച് പ്രതികളെ കണ്ടെത്തുകയായിരുന്നു. പിടിലായ റിച്ചിനെതിരെ നിരവധി മോഷണ കേസുകള്‍ നിലവിലുണ്ട് ഇരവിപുരം ഇന്‍സ്‌പെക്ടര്‍ രാജിവിന്റെ നേതൃത്വത്തില്‍ എസ്.ഐ ജയേഷ് എസ്.സ പിഒ മാരായ അനീഷ്, സുമേഷ്, അല്‍സൗഫീര്‍ എന്നിവരടങ്ങിയ സംഘ മാണ് പ്രതികളെ പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News