വടക്കഞ്ചേരി തേനിടുക്കിന് സമീപം സ്വകാര്യ സ്ഥാപനത്തിൽ മോഷണം. വാതിൽ തകർത്ത് അകത്ത് കടന്ന് കള്ളൻ അര ലക്ഷത്തോളം രൂപ കവർന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് മോഷ്ടാവിന്റെ മുഖം വ്യക്തമാണ്. മോഷ്ടാവിനായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി.
കഴിഞ്ഞ ദിവസം രാത്രിയാണ് വടക്കഞ്ചേരി തേനിടുക്ക് ദേശീയ പാതയോരത്തെ മണൽ വിൽപ്പന സ്ഥാപനത്തിൻ്റെ ഓഫീസ് മോഷണം നടന്നത്. ഓഫീസിന് പുറത്തെ സിസിടിവി ദൃശ്യം തകർത്ത് ഓഫീസിൻ്റെ വാതിൽ കുത്തിതുറന്നാണ് മോഷ്ടാവ് അകത്ത് കടന്നത്. കൈക്കോട്ടു കൊണ്ട് അലമാര കുത്തിപൊളിച്ചത്. ഇത് ഓഫീസിനകത്തെ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. ഓഫീസിൻ്റെ അലമാരയിൽ സൂക്ഷിച്ച അൻമ്പത്തി അയ്യായിരത്തോളം രൂപയും മൂന്ന് പെൻഡ്രൈവും ഒരു വാച്ചും മോഷ്ടാവ് അപഹരിച്ചു. തൊപ്പി ധരിച്ചെത്തിയ യുവാവിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ നിന്ന് വ്യക്തമാണ്. സംഭവത്തിൽ വടക്കഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എസ് ഐ ജീഷ് മോൻ വർഗ്ഗീസ്, ഫിംഗർ പ്രിൻ്റ് വിദഗ്ധ നിവേദ രാജഗോപാൽ എന്നിവർ സ്ഥലതെത്തി പരിശോധന നടത്തി. സിസിടിവിയിൽ പതിഞ്ഞ പ്രതിയുടെ ദൃശ്യം കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. ഇതുകൂടാതെ സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here