സല്‍മാന്‍ ഖാന്‍റെ സഹോദരിയുടെ വീട്ടില്‍ മോഷണം, വജ്രാഭരണം കട്ട് മുങ്ങിയ ജോലിക്കാരന്‍ പിടിയില്‍

ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ഖാന്‍റെ സഹോദരിയുടെ വീട്ടില്‍ മോഷണം. അര്‍പിത ഖാന്‍ ശര്‍മ്മയുടെ മുംബൈയിലെ ഖര്‍ ലുള്ള വസതിയില്‍ നിന്നാണ് അഞ്ച് ലക്ഷം രൂപ വിലവരുന്ന വജ്രകമ്മലുകള്‍ മോഷണം പോയത്.തിങ്കളാ‍ഴ്ചയാണ് സംഭവം.  മേക്കപ്പ് ട്രേയില്‍ സൂക്ഷിച്ചിരുന്ന കമ്മല്‍ കാണാനില്ലെന്ന അറിഞ്ഞയുടന്‍ ഖര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വീട്ടില്‍ ജോലിക്കാരനായ സന്ദീപ് ഹെഗ്ഡെ (30) ആണ് ആഭരണങ്ങള്‍ കവര്‍ന്നതെന്ന് പൊലീസ്കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് ഇയാളാണ് ആഭരണം കവര്‍ന്നതെന്ന് തെളിഞ്ഞത്.പിന്നാലെ പ്രതിയെ പിടികൂടി ആഭരണങ്ങള്‍ തിരിച്ചെടുത്തു. ഇയാളുടെ വീട്ടില്‍ നിന്നാണ് കവര്‍ച്ച ചെയ്യപ്പെട്ട ആഭരണങ്ങള്‍ കണ്ടെടുത്തത്. ചൊവ്വാ‍ഴ്ച താനെയില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

സന്ദീപ്  ഉള്‍പ്പെടെ 12 പേര്‍ കഴിഞ്ഞ നാലുമാസമായി അര്‍പ്പിതയുടെ വീട്ടില്‍ ജോലി നോക്കുന്നുണ്ട്. സീനിയര്‍ ഇന്‍സ്‌പെക്ടര്‍ മോഹന്‍ മാനേയുടെ നേതൃത്വത്തില്‍ വിനോദ് ഗൗങ്കര്‍, ലക്ഷ്മണ്‍ കാക്‌ഡേ, ഗൗലി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News