തൃശൂരിൽ വ്യാപാര സ്ഥാപനത്തിൽ പട്ടാപ്പകൽ ലക്ഷങ്ങളുടെ മോഷണം; പ്രതികൾ പിടിയിൽ

തൃശ്ശൂർ അരിയങ്ങാടിയിലെ വ്യാപാര സ്ഥാപനത്തിൽ നിന്നും പട്ടാപ്പകൽ ലക്ഷങ്ങൾ മോഷണം നടത്തിയ അന്തർ ജില്ല മോഷണസംഘത്തിലെ മൂന്നുപേർ തൃശ്ശൂർ സിറ്റി ഷാഡോ പോലീസിന്റെ പിടിയിലായി. കുമളി അമരാവതി സ്വദേശി പനംപറമ്പിൽ വീട്ടിൽ 22 വയസുള്ള അലൻ തോമസ്, ഈരാറ്റുപേട്ട പനച്ചിക്കപ്പാറ സ്വദേശികളായ തെക്കേടത്ത് വീട്ടിൽ 22 വയസുള്ള അമൽ ജോർജ്ജ്, എരട്ടേൽ വീട്ടിൽ 19 വയസുള്ള അശ്വിൻ എന്നിവരാണ് ബംഗളുരുവിൽ നിന്നും പിടിയിലായത്. തൃശൂർ സിറ്റി ഷാഡോ പോലീസും ടൗൺ ഈസ്റ്റ് പോലീസും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Also Read; പ്രളയം ദുരിതത്തിലാഴ്ത്തിയ തമിഴ്നാടിനുവേണ്ടി കൈകോർത്ത് കേരളം

ഇക്കഴിഞ്ഞ ഡിസംബർ പതിനേഴിനാണ് തൃശ്ശൂർ അരിയങ്ങാടിയിലുള്ള പ്രിന്റിങ്ങ് സ്ഥാപനത്തിൽ പ്രതികൾ മോഷണം നടത്തിയത്. സ്ഥാപനത്തിലെ തൊഴിലാളികളും ഓഫീസ് ജീവനക്കാരും തൊട്ടടുത്തുള്ള സഹോദര സ്ഥാപനത്തിലേക്ക് പോയ സമയത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. ഓഫീസിലെ മേശയിൽ സൂക്ഷിച്ചിരുന്ന രണ്ടു ലക്ഷത്തോളം രൂപയാണ് പ്രതികൾ മോഷ്ടിച്ചത്. അറസ്റ്റിലായ മൂന്നു പേരും വിവിധ ജില്ലകളിലായി ബൈക്ക് മോഷണ കേസുകളിലും, നിരവധി മോഷണ കേസുകളിലും പ്രതികളാണ്. മോഷണം നടത്തിയ ശേഷം തൃശ്ശൂരിൽ നിന്നും ട്രെയിൻ മാർഗ്ഗം ബാംഗ്ലൂരിലേക്ക് രക്ഷപ്പെട്ട സംഘം വിദ്യാർത്ഥികളെന്ന വ്യാജേന ഒളിവിൽ കഴിയുകയായിരുന്നു.

Also Read; കാസര്‍ഗോഡ് തൊട്ടില്‍ കയര്‍ കഴുത്തില്‍ കുരുങ്ങി എട്ട് മാസം പ്രായമായ കുട്ടി മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News