വിജയ് യേശുദാസിൻ്റെ വീട്ടിൽ വൻ കവർച്ച; 60 പവൻ സ്വർണാഭരണങ്ങളും വജ്രാഭരണങ്ങളും മോഷണം പോയി

ചലച്ചിത്ര പിന്നണി ഗായകനും നടനുമായ വിജയ് യേശുദാസിന്റെ വീട്ടിൽ മോഷണം. വിജയ് യേശുദാസിൻ്റെ ചെന്നൈയിലെ വീട്ടിൽനിന്ന് 60 പവൻ സ്വർണാഭരണങ്ങളും വജ്ര ആഭരണങ്ങളും നഷ്ടപ്പെട്ടതായിട്ടാണ് അഭിരാമപുരം പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അനേഷണം ആരംഭിച്ചു.

മോഷണത്തിനു പിന്നിൽ വീട്ടിലെ ജോലിക്കാരെ സംശയിക്കുന്നതായി വിജയ് യേശുദാസിന്റെ കുടുംബം പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. തുടർന്ന് സംഭവത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ് സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചു. വീട്ടുജോലിക്കാർക്കെതിരായ പരാമർശത്തിന്റെ അടിസ്ഥാനത്തിൽ അവരുടെ പശ്ചാത്തലവും മുൻകാല വിവരങ്ങളും ശേഖരിക്കുന്നുണ്ട്.

സമാനമായ രീതിയിൽ നടൻ രജനീകാന്തിന്റെ മകളും സംവിധായികയുമായ ഐശ്വര്യ രജനീകാന്തിന്റെ വീട്ടിലും ഒരാഴ്ച മുൻപ് മോഷണം നടന്നിരുന്നു. തുടർന്ന് സംഭവത്തിൽ പൊലീസ് ഒരു വീട്ടുജോലിക്കാരിയെയും ഡ്രൈവറെയും അറസ്റ്റ് ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here