കാസർഗോഡ് ചെമ്മനാട് പഞ്ചായത്ത് ഓഫീസിൽ മോഷണം

കാസർഗോഡ് ചെമ്മനാട് പഞ്ചായത്ത് ഓഫീസിൽ മോഷണം. രേഖകൾ മോഷണം പോയതായി സംശയം. രാവിലെ ഓഫീസിലെത്തിയ ഹെഡ് ക്ലർക്കാണ് പഞ്ചായത്ത് ഓഫീസിന്റെ മുൻവശത്തെ വാതിൽ തുറന്ന നിലയിൽ കണ്ടത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഓഫീസിനുള്ളിലെ അലമാരകളുടെ സ്ഥാനം മാറ്റിയിരുന്നു. അലമാരയിൽ രേഖകളും പണവുമാണ് സൂക്ഷിച്ചിരുന്നത്.

Also Read: നിർമ്മാണത്തിലിരുന്ന പാലത്തിന്റെ പില്ലർ ക്യാപ് തകർന്ന് വീണു; കൊല്ലത്ത് രണ്ട് അതിഥി തൊഴിലാളികൾക്ക് ഗുരുതര പരിക്ക്

വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. പഞ്ചായത്ത് ഓഫീസിനെക്കുറിച്ച് വ്യക്തമായി അറിയുന്ന ആളുകളാണ് മോഷണം നടത്തിയതെന്നും സംഘത്തിൽ നാല് പേർ ഉണ്ടായിരുന്നുവെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Also Read: കുത്തിയൊലിച്ചുവന്ന വെള്ളച്ചാട്ടത്തിൽ അവസാനമായി കെട്ടിപ്പിടിച്ച് സുഹൃത്തുക്കൾ; വിങ്ങലോടെ ആയിരങ്ങൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News