കൊടുങ്ങല്ലൂരിൽ ദേശീയപാതയുടെ നിര്‍മ്മാണത്തിനായി എത്തിച്ച സാമഗ്രികൾ മോഷ്ടിച്ച സംഘം അറസ്റ്റിൽ

തൃശൂർ കൊടുങ്ങല്ലൂരിൽ ദേശീയപാതയുടെ നിര്‍മ്മാണത്തിനായി എത്തിച്ച സാമഗ്രികൾ മോഷ്ടിച്ച സംഘം അറസ്റ്റിൽ. ദേശീയപാതയിൽ കൊടുങ്ങല്ലൂർ-തളിക്കുളം മേഖലയിലെ നിർമ്മാണ കരാറുകാരായ ശിവാലയ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ നിര്‍മ്മാണ സാമഗ്രികൾ മോഷണം നടത്തിയ തമിഴ്നാട് തെങ്കാശി സ്വദേശികളായ 32 വയസുള്ള ശിവകുമാർ, 38 വയസുള്ള ചെല്ലദുരൈ, 29 വയസുള്ള കാർത്തിക് എന്നിവരെയാണ് കൊടുങ്ങല്ലൂർ സർക്കിൾ ഇൻസ്പെക്ടർ ഇആർ ബൈജുവും സംഘവും അറസ്റ്റ് ചെയ്തത്.

Also Read; കിരീടത്തേക്കാൾ ചോരയ്ക്കാണ് പ്രാധാന്യമെന്ന് തിരിച്ചറിഞ്ഞ് വോട്ട് ചെയ്യുക; കേന്ദ്രത്തെ വിമർശിച്ച് എം മുകുന്ദൻ

ഇക്കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രി കൊടുങ്ങല്ലൂർ ചന്തപ്പുരയിൽ ഹൈവേയുടെ നിര്‍മ്മാണത്തിനായി സൂക്ഷിച്ചുവെച്ചിരുന്ന കപ്പ് ലോക്ക് വെര്‍ട്ടിക്കല്‍, ക്ലാമ്പ്, പൈപ്പ് എന്നിവയാണ് സംഘം മോഷ്ടിച്ചത്. ശിവാലയ കണ്‍സ്ട്രക്ഷൻ സീനിയര്‍ മാനേജർ ബിനുവിന്റെ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്.

Also Read; പ്ലാസ്റ്റിക് മാലിന്യങ്ങൾക്കിടയിൽ നിന്ന് സ്വർണ്ണമോതിരം; ഉടമക്ക് തിരികെ നൽകി ഹരിത കർമ്മസേനാംഗങ്ങൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News