മൂന്നാറിൽ പട്ടാപ്പകൽ യുവതിയെ ആക്രമിച്ചു; ഒരാൾ അറസ്റ്റിൽ

മൂന്നാർ ദേവികുളത്ത് യുവതിയെ വീടുകയറി ആക്രമിച്ച ഒരാൾ അറസ്റ്റിൽ. ചൊക്കനാട് സ്വദേശി രാംകുമാറാണ് പിടിയിലായത്. മോഷണം നടത്താനുള്ള ശ്രമത്തിനിടെയാണ് ആക്രമണമുണ്ടായത്. തലയ്ക്ക് പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേവികുളം കോടതിയിലെ ജീവനക്കാരനായ റെജിയുടെ വീട്ടിലാണ് ആക്രമണമുണ്ടായത്. റെജിയുടെ വീട്ടിൽ ഭാര്യ ടെസ്സിയും കുഞ്ഞും മാത്രമുണ്ടായിരുന്ന സമയത്ത് അക്രമി വീട്ടിലേക്ക് കടക്കുകയായിരുന്നു.

ALSO READ: തൊണ്ടി മുതലായ മീനുമായി പൂച്ച പിടിയിൽ, മത്സ്യവില്പനക്കാരെ വലച്ച കള്ളനെ തൂക്കിയെടുത്ത് പൊലീസ്; വൈറലായ എ ഐ ചിത്രങ്ങൾ കാണാം

ഈ സമയം മോഷണം നടത്താനിരുന്ന പ്രതി വീടിന്റെ പുറകുവശത്തുകൂടെ അകത്തുകയറാൻ ശ്രമിച്ചു. പ്രതി കയ്യിൽ കരുതിയ മുളക് പൊടി വിതറുകയും യുവതിയെ ആക്രമിക്കുകയും കല്ലും മരക്കഷ്ണവും കൊണ്ട് മർദ്ദിക്കുകയും ചെയ്‌തു. ശബ്ദം കേട്ട് നാട്ടുകാരെത്തിയതോടെ അക്രമി ഓടി രക്ഷപ്പെട്ടു.

ALSO READ: ഗാസയ്ക്ക് ആശ്വാസം; സഹായവുമായി വീണ്ടും സൗദി

മൂന്നാർ – ദേവികുളം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. തമിഴ്‌നാടിൽ താമസിക്കുന്ന പ്രതി അടുത്തിടെയാണ് മൂന്നാറിലെത്തിയത്. തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News