മലപ്പുറം വെട്ടിച്ചിറയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ മോഷണ പരമ്പര. അഞ്ചോളം കടകളിലും അനാഥാലയത്തിൻ്റെ ഓഫീസിലും മോഷണം നടന്നു. രണ്ടുലക്ഷം രൂപയും ഇലക്ട്രോണിക് ഉപകരണങ്ങളും സിസിടിവി കാമറയുടെ ഡിവിആറും കവർന്നിട്ടുണ്ട്. വെട്ടിച്ചിറയില്‍ പുലര്‍ച്ചെയാണ് മോഷണങ്ങൾ. ടൗണിലെ അഞ്ചു വ്യാപാര സ്ഥാപനങ്ങളിലും അനാഥാലയമായ മജ്മഇന്റെ ഓഫീസിലും കവര്‍ച്ച നടത്തി. ടൗണിലെ ഫര്‍ണിച്ചര്‍ ഷോറൂം, പെയിന്റ് കട, ഇലക്ട്രിക് ഷോപ്പ്, ബേക്കറി എന്നിവിടങ്ങളിലായിരുന്നു മോഷണം. രണ്ടു ലക്ഷം രൂപയും ഇലക്ട്രോണിക് ഉപകരണങ്ങളും മോഷ്ടിക്കപ്പെട്ടു.
Also Read: നവകേരള സ്ത്രീ സദസ്; വിവിധ മേഖലകളിൽ നിന്നായി 2500 ഓളം സ്ത്രീകൾ പങ്കെടുക്കും
ദൃശ്യങ്ങൾ പതിയാൻ സാധ്യതയുള്ള സിസിടിവി കാമറകളുടെ ഡിവിആറും മോഷ്ടിച്ചിട്ടുണ്ട്. എന്നാല്‍, മോഷണം നടക്കാത്ത മറ്റൊരു കടയിലെ സിസിടിവിയിൽ നിന്ന് മോഷ്ടാവിന്റെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. മുണ്ടും ഷര്‍ട്ടുമാണ് വേഷം. മുഖം മറച്ച് ടോർച്ചുമായാണ് എത്തിയത്. ഒന്നരലക്ഷത്തോളം രൂപ വിലമതിക്കുന്ന ലാപ്‌ടോപ്പാണ് ഒരു കടയിൽ നിന്നു കൊണ്ടുപോയത്. കാടാമ്പുഴ പൊലീസില്‍ വ്യാപാരികള്‍ പരാതി നല്‍കി. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Also Read: എംപിയോ എംഎല്‍എയോ ആകാത്ത പ്രിയങ്ക ഗാന്ധി ഇങ്ങോട്ട് വരണ്ട; തെലങ്കാനയില്‍ പ്രതിഷേധവുമായി പ്രതിപക്ഷം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here