‘ഉപദ്രവിക്കരുത് ജീവിതമാണ്’; വയനാട്ടിൽ ദിവസങ്ങൾക്കിടയിൽ മൂന്ന് മോഷണങ്ങൾ, സഹികെട്ട് കടയുടമ

വയനാട്‌ പുൽപ്പള്ളിയിലെ ഒരു കടയുടമയുടെ ജീവിതം തന്നെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്‌ ഒരു മോഷ്ടാവ്‌.തുടർച്ചയായ്‌ കടയിൽ നിന്ന് മിഠായി മുതലുള്ള സാധനങ്ങളെല്ലാം മോഷ്ടിക്കപ്പെടുകയാണ്‌.ആനപ്പാറ റോഡിലെ ഈ കടയിൽ രണ്ടാഴ്ചക്കിടെ മൂന്ന് മോഷണങ്ങളാണ് നടന്നിരിക്കുന്നത്.

ALSO READ: പൊതുസ്ഥലങ്ങളിലെ ഹോട്ട്സ്പോട്ട് ഉപയോഗിച്ച് പണമിടപാടുകൾ നടത്താറുണ്ടോ? മുന്നറിയിപ്പുമായി കേരളാ പൊലീസ്

ഉപദ്രവിക്കരുത്‌,ജീവിതമാണ്‌ എന്ന പേരിലുള്ള കടയുടെ ഉടമയായ മൂർപ്പനാട്ട്‌ ജോയിയാണ് മോഷണങ്ങൾ കൊണ്ട് സഹികെട്ടിരിക്കുന്നത്. ഒന്നല്ല ദിവസങ്ങൾക്കിടെ മൂന്ന് മോഷണങ്ങളാണ്‌ കടയിൽ നടന്നത്‌. മിഠായി മുതൽ അടിച്ചുമാറ്റുന്ന കള്ളൻ ഏതുരാത്രിയിലും വീണ്ടുമെത്താം. കുറച്ചകലെയുള്ള വീട്ടിലേക്ക്‌ സമാധാനത്തോടെ വൈകുന്നേരം കടയടച്ച്‌ മടങ്ങാനാവുന്നില്ല. കരിമ്പ്‌ ജ്യൂസും ചായയും കാപ്പിയും അൽപം പലചരക്കും, ചെടികളും മിഠായികളുമൊക്കെ വിൽക്കുന്ന ഈ ചെറുകിട കച്ചവടക്കരന്റെ ഉറക്കം പോയിട്ട്‌ ദിവസങ്ങളായി.

ALSO READ: സർക്കാർ വകുപ്പുകൾ നടത്തുന്നത് മികച്ച പ്രവർത്തനം: ദേവസ്വം ബോർഡ് പ്രസിഡൻ്റ്

നവംബർ ഏഴിനായിരുന്നു ആദ്യമോഷണം, 14ന്‌ അടുത്തത്‌. പിന്നെ അതിനടുത്ത ഞായർ. നഷ്ടപ്പെട്ടവയിൽ അലങ്കാര മത്സ്യക്കുഞ്ഞുങ്ങൾ മുതൽ പണവും സാധനങ്ങളുമെല്ലാം നഷ്ടമായി. ആദ്യത്തെ രണ്ട് വരവുകളിൽ ക്യാമറയിൽ പതിഞ്ഞ മോഷ്ടാവ് അവസാന വരവിൽ ക്യാമറയും നശിപ്പിച്ചു. സംഭവത്തിൽ ജോയ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ആരോ മനഃപൂർവം ഉപദ്രവിക്കുന്നതാകാം സാധ്യതയുണ്ടെന്നും ജോയ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News