കാസർഗോഡ് അയ്യപ്പ ഭജന മന്ദിരത്തിൽ നിന്നും മോഷണം വിഗ്രഹം ഉൾപ്പെടെ കണ്ടെത്തി

Theft

കാസർഗോഡ് മാന്യയിലെ അയ്യപ്പ ഭജന മന്ദിരത്തിൽ നിന്നും മോഷണം വിഗ്രഹം ഉൾപ്പെടെ കണ്ടെത്തി. പ്രതികളുമായി നടത്തിയ തെളിവെടുപ്പിലാണ് ബദിയടുക്ക പോലീസ് തൊണ്ടി മുതലുകൾ കണ്ടെത്തിയത്.

മാന്യയിലെ അയ്യപ്പ ഭജന മന്ദിരത്തിൽ നിന്ന് മോഷണം പോയ തൊണ്ടി മുതൽ അറസ്റ്റിലായ മൂന്ന് പ്രതികളുമായി നടത്തിയ തെളിവെടുപ്പിനിടെയാണ് പോലീസ് കണ്ടെത്തിയത്. സംഭവത്തിൽ കർണാടക ഉള്ളാൾ സ്വദേശികളായ ഫൈസൽ, സാദത്ത് അലി, കബക സ്വദേശി ഇബ്രാഹിം കലന്തർ എന്നിവരാണ് ബദിയടുക്ക പോലീസിൻ്റെ പിടിയിലായത്.

Also Read: ഇ പി ജയരാജൻ നൽകിയ മാനനഷ്ടക്കേസിൽ ശോഭാ സുരേന്ദ്രന്‌ നോട്ടീസ്

റിമാൻഡിൽ കഴിയുന്ന പ്രതികളെ തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയിൽ വാങ്ങിക്കുകയായിരുന്നു. പ്രതിയായ ഫൈസലിൻ്റെ വീട്ടിൽ നിന്ന് അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന വെള്ളിയിൽ നിർമിച്ച അയ്യപ്പവിഗ്രത്തിൻ്റെ ഒരു കൈയ്യുടെ ഭാഗം, രുദ്രാക്ഷമാല, ഭണ്ഡാരത്തിൽ നിന്നും കവർന്ന നാണയങ്ങൾ എന്നിവ കണ്ടെടുത്തു.

വെള്ളി വിഗ്രഹത്തിൻ്റെ ബാക്കി ഭാഗം ഒളിവിലുള്ള മറ്റൊരു പ്രതിയുടെ കൈയ്യിലാണുള്ളതെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. വിഗ്രഹമുൾപ്പെടെ പൊളിച്ച് വിൽക്കാൻ ശ്രമിച്ചെങ്കിലും സാധിക്കാത്തതിനെ തുടർന്നാണ് പ്രതികൾ സൂക്ഷിച്ചു വെച്ചത്. കർണാടക പോലിസുമായി സഹകരിച്ച് ഒളിവിലുള്ള പ്രതിക്കായി പോലീസ് അന്വേഷണം നടത്തി വരികയാണ്. പിടിയിലായവർ കേരളത്തിലെയും കർണാടകയിലെയും നിരവധി മോഷണ കേസുകളിലെ പ്രതികളാണ്. പ്രതികൾ കവർച്ചയ്ക്ക് ഉപയോഗിച്ച കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News