സ്പൈഡര്‍മാന്റെ വേഷത്തില്‍ മോഷണം, കുപ്രസിദ്ധ കള്ളന്‍ തലസ്ഥാനത്ത് പിടിയില്‍

കുപ്രസിദ്ധ  മോഷ്ടാവ് ബാഹുലേയൻ ക‍ഴിഞ്ഞ ദിവസം രാത്രി മോഷണം ക‍ഴിഞ്ഞ് മടങ്ങവേ പൊലീസിന്റെ പിടിയിലായി. ഇയാള്‍ക്കെതിരെ  സംസ്ഥാനത്തിനകത്തും പുറത്തുമായി 200 ലധികം മോഷണ കേസ്സുകളുണ്ട്. 2022 ഡിസംബറിലാണ് ബാഹുലേയൻ ശിക്ഷ ക‍ഴിഞ്ഞിറങ്ങിയത്. മോഷണം ക‍ഴിഞ്ഞ് മടങ്ങുമ്പോള്‍ തിരുവനന്തപുരം വെള്ളായണിയില്‍ വച്ച് വഞ്ചിയൂര്‍ പൊലീസിന്റെ പിടിയിലാവുകയായിരിന്നു.

കഴിഞ്ഞ രണ്ടു മാസത്തിനിടെ നഗരത്തിൽ വഞ്ചിയൂർ, മെഡിക്കൽ കോളെജ്, പാപ്പനംകോട്, ചാക്ക ബൈപ്പാസ്സ്, എന്നിവടങ്ങളിലായി 12 വീടുകളില്‍ ഇയാള്‍ കവര്‍ച്ച നടത്തി. ബാഹുലേയന്‍  സ്പൈഡർമാൻ്റെ വേഷത്തിൽ എത്തി കവർച്ച നടത്താറുള്ളതായി വഞ്ചിയൂർ പോലീസ് അറിയിച്ചു. തിരുവനന്തപുരം സ്വദേശിയാണെങ്കിലും തമിഴ്നാട്ടിലെ മധുരയിലും താമസസ്ഥലമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News