‘തെക്കിന്റെ തിലകം’ പുസ്തക പ്രകാശനം നടത്തി

പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ തെക്കൻ കുരിശുമലയെ പശ്ചാത്തലമാക്കി ജനറൽ കോർഡിനേറ്റർ ടി.ജി രാജേന്ദ്രൻ രചിച്ച കവിതാ – ഗാന സമാഹാരമായ ‘തെക്കിന്റെ തിലകം’ പുസ്തകം സംഗമ വേദിയിൽ സാംസ്കാരിക സമ്മേളനത്തിൽ വെച്ച് പ്രകാശനം നടത്തി. മുൻ ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ് ഐഎഎസ് കവി ഏഴാച്ചേരി രാമചന്ദ്രന് കോപ്പി നൽകി പ്രകാശനം നിർവ്വഹിച്ചു.

ALSO READ: കൊറിയര്‍ സര്‍വീസിന്റെ പേരില്‍ തട്ടിപ്പ്‌; മുന്നറിയിപ്പുമായി കേരളാ പൊലീസ്‌

ഓരോ വർഷത്തെയും കുരിശുമല തീർത്ഥാടന സന്ദേശങ്ങളും, കുരിശുമലയുടെ ചരിത്ര പശ്ചാത്തലങ്ങളുമാണ് പുസതകത്തിന്റെ ഇതിവൃത്തം.
ചടങ്ങിൽ ഡയറക്ടർ മോൺ. ഡോ. വിൻസെന്റ് കെ.പീറ്റർ, അഡ്വ. ഐ.ബി സതീഷ് എം എൽ എ, ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ചെയർ പേഴ്സൺ അഡ്വ. ജയാഡാളി, ശിവഗിരി മഠം അംബികാനന്ദ സ്വാമികൾ, ഗായകൻ രവിശങ്കർ, സിനിമാ സംവിധായകൻ ജോളിമസ്, ഡോ. ജയിംസ് ആർ ഡാനിയേൽ, കവയത്രി ബീനാ പ്രസീദ്, സീരിയൽ നടൻ രാഹുൽ, രചയിതാവ് ടി.ജി.രാജേന്ദ്രൻ എന്നിവർ പുസ്തകപ്രകാശന ചടങ്ങിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News