രണ്ട് വ്യക്തികളും അവര്‍ക്കിടയിലെ അസാധാരണമായ ആത്മബന്ധത്തിന്റെയും കഥ പറയുന്ന ചിത്രമാണ് തെക്ക് വടക്ക്. പ്രേംശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രയിലര്‍ പുറത്തിറങ്ങി. നാട്ടുകാര്‍ പരസ്പരം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. സഖാവ് മാധവനും, സഖാവ് ശങ്കുണ്ണിയും ഒരേ പാര്‍ട്ടിക്കാര്‍… ശരിക്കും ഇവര്‍ തമ്മില്‍ എന്താ പ്രശ്‌നം? അവരുതന്നെയാണ് പ്രശ്‌നം….വൈരാഗ്യമാണ് സാറെ… അതിപ്പതൊടങ്ങിയതല്ല, പണ്ടേക്ക് പണ്ടേ തൊടങ്ങിയതാ… ട്രയിലറില്‍ ഏറെയും കേസിന്റെ പ്രതിഫലനങ്ങളാണ് നിഴലിച്ചു നില്‍ക്കുന്നത്.
ALSO READ:തീരാനോവ്: ശ്രുതിയെ തനിച്ചാക്കി ജെന്‍സണ്‍ മടങ്ങി
ജീവിതവുമായി ബന്ധപ്പെട്ട കഥപാത്രങ്ങളെ ഏറെ അവതരിപ്പിച്ച് അംഗീകാരം നേടിയ മലയാളത്തിലെ മികച്ച അഭിനേതാക്കളായ വിനായകനും സുരാജ് വെഞ്ഞാറമൂടുമാണ് മാധവനേയും ശങ്കുണ്ണിയേയും ഭദ്രമാക്കുന്നത്. അഞ്ജനാ വാര്‍സിന്റെ ബാനറില്‍ അഞ്ജനാ ഫിലിപ്പും, വി.എ. ശ്രീകുമാര്‍ മേനോനും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. കോട്ടയം രമേഷ്, മെറിന്‍ ജോസ്, മെല്‍വിന്‍ ജി ബാബു, ഷമീര്‍ഖാന്‍, വിനീത് വിശ്വം, സ്‌നേഹാ ശീതള്‍, മഞ്ജുശ്രീ, ബാലന്‍ പാലക്കല്‍, ജയിംസ് പാറക്കല്‍ എന്നിവരും ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്.
ALSO READ:പാലക്കാട് സ്പിരിറ്റ് വൻ വേട്ട; 3000ത്തിലധികം പിടികൂടി
ഏറെ ശ്രദ്ധേയമായ നന്‍പകല്‍ മയക്കം എന്ന ചിത്രത്തിന് ശേഷം എസ്.ഹരീഷാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒടിയന്‍ സിനിമയിലെ ഗാനങ്ങള്‍ രചിച്ച് ശ്രദ്ധേയയായ ലക്ഷ്മി ശ്രീകുമാറിന്റേതാണ് ഗാനങ്ങള്‍. ആര്‍.ഡി.എക്‌സ് എന്ന ചിത്രത്തിലെ ഹിറ്റ് ഗാനങ്ങള്‍ ഒരുക്കിയ സാം’ സി.എസ്റ്റാണ് സംഗീത സംവിധായകന്‍. വലിയ പെരുന്നാള്‍, കിസ്മത്ത്, ബിഡ്ജ്, തുടങ്ങിയ മികച്ച ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച സുരേഷ് രാജനാണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് – കിരണ്‍ ദാസ്. പ്രൊഡക്ഷന്‍ ഡിസൈനര്‍- രാഖില്‍. കോസ്റ്റ്യൂം- ഡിസൈന്‍- അയിഷ സഫീര്‍ സേഠ്.മേക്കപ്പ് – അമല്‍ ചന്ദ്ര. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ – വി .ബോസ്. കാസ്റ്റിംഗ് ഡയറക്ടര്‍ – അബു വളയംകുളം. നിശ്ചല ഛായാഗ്രഹണം -അനീഷ് അലോഷ്യസ്. ഫിനാന്‍സ് കണ്‍ട്രോളര്‍ – അനില്‍ ആമ്പല്ലൂര്‍. പ്രൊഡക്ഷന്‍ എക്‌സിക്യട്ടീവ് – ഷെമീജ് കൊയിലാണ്ടി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സജി ജോസഫ്. പാലക്കാടും പരിസരങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം സെപ്റ്റംബര്‍ ഇരുപതിന് പ്രദര്‍ശനത്തിനെത്തും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here