തേനി വാഹന അപകടത്തില്‍ മരിച്ച മലയാളികളുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഇന്ന് നടക്കും. തേനി മെഡിക്കല്‍ കോളജില്‍ ഉച്ചയോടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടു നല്‍കും.
കോട്ടയം കുറവിലങ്ങാട് നിന്നും വേളാങ്കണ്ണിക്ക് പോയ നാലംഗസംഘം സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടാണ് മൂന്നുപേര്‍ മരണമടഞ്ഞത്. കാര്‍ യാത്രികരായ കോട്ടയം കുറവിലങ്ങാട് പകലോമറ്റം ഗോവിന്ദപുരം കോളനി കാഞ്ഞിരത്താംകുഴി സോണി മോന്‍ (45), നമ്പുശ്ശേരി കോളനി അമ്പലത്തുങ്കല്‍ ജോജിന്‍ (33), പകലോമറ്റം കോയിക്കല്‍ ജയ്ന്‍ തോമസ് (30) എന്നിവരാണ് മരിച്ചത്.
Also Read : തിരുവില്വാമലയില്‍ ബസ്സില്‍ നിന്ന് തെറിച്ച് വീണ് വയോധികയ്ക്ക് ദാരുണാന്ത്യം
അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഗോവിന്ദപുരം പുത്തന്‍ കുന്നേല്‍ പി.ജി.ഷാജി. കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മരണമടഞ്ഞവരുടെ സംസ്‌കാരം ഇന്നും നാളെയുമായി നടക്കും. തേനിയില്‍ നിന്നും ഏര്‍ക്കാടേയ്ക്ക് പോയ ബസും ദിണ്ടുക്കലില്‍ നിന്ന് കോട്ടയത്തേക്ക് വന്ന കാറും പെരിയകുളത്ത് വച്ച് കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. ബസ് റോഡില്‍ മറിഞ്ഞതിനെ തുടര്‍ന്ന് ബസിലുണ്ടായിരുന്ന 18 പേര്‍ക്ക് പരുക്കേറ്റു. ഇവരെ തേനിയിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. മരിച്ചവരുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും
മിനി ബസ് തേനിയിലേക്ക് പോവുകയായിരുന്നു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കൂട്ടിയിടിയില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു. ബസ് റോഡില്‍ തല കീഴായി മറിഞ്ഞു. കാറില്‍ നാല് പേരാണ് ഉണ്ടായിരുന്നത്. മൂന്ന് പേര്‍ സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു.മാരുതി ആള്‍ട്ടോ കാറാണ് അപകടത്തില്‍പെട്ടത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here