നാടിനെ നടുക്കിയ പാലക്കാട് തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ പ്രതികൾക്ക് ജീവപര്യന്തം തടവ്. 50,000 രൂപ പിഴയും വിധിച്ചു. 2020 ക്രിസ്‌മസ് ദിനത്തിലായിരുന്നു നാടിനെ നടുക്കിയ സംഭവം. ഇതരജാതിയിൽനിന്ന് പ്രണയിച്ച് വിവാഹം കഴിച്ച 27 കാരനായ അനീഷ് എന്ന അപ്പു ആണ് കൊല്ലപ്പെട്ടത്.
പിഴത്തുക ഭാര്യ ഹരിതക്ക് കൊടുക്കാൻ വിധിച്ചു. പാലക്കാട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍ വിനായക റാവുവാണ് വിധി പറഞ്ഞത്. ഹരിതയുടെ അമ്മാവൻ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ സുരേഷ് ഒന്നാം പ്രതിയും ഹരിതയുടെ അച്ഛൻ തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ പ്രഭുകുമാർ രണ്ടാം പ്രതിയുമാണ്.
Read Also: കൊല്ലത്ത് യുവാവ് കുത്തേറ്റ് മരിച്ചു; കുത്തേറ്റത് സഹോദരനെ ആക്രമിച്ചത് ചോദിക്കാൻ എത്തിയപ്പോൾ
കഴിഞ്ഞ ദിവസം രണ്ടു പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. വിവാഹത്തിന്റെ 88-ാം നാളിൽ അനീഷ് കുത്തേറ്റ് മരിക്കുകയായിരുന്നു.
News Summary- Life imprisonment for the accused in the Palakkad Thenkurissi honor killing. A fine of Rs 50,000 was also imposed. The incident that shook the nation was on Christmas Day 2020
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here