കേരള ഘടകം എൻ സി പിയിൽ വലിയ അഴിച്ചുപണി ഉണ്ടായേക്കാമെന്ന് സൂചനകൾ

കേരള ഘടകം എൻ സി പിയിൽ വലിയ അഴിച്ചുപണി ഉണ്ടായേക്കാമെന്ന് സൂചനകൾ. മുംബൈയിൽ എൻ സി പി അധ്യക്ഷൻ ശരദ് പവാറുമായി നടന്ന കൂടിക്കാഴ്ചയിൽ തീരുമാനം ഒരാഴ്ചക്കകമെന്ന് കേരള ഘടകം നേതാക്കൾ വ്യക്തമാക്കി. മന്ത്രി എ കെ ശശീന്ദ്രൻ, സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോ, എം എൽ എ തോമസ് കെ തോമസ് എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. ഇതോടെ കേരള ഘടകം എൻ സി പിയിൽ വലിയ അഴിച്ചുപണി ഉണ്ടായേക്കാമെന്ന് സൂചനകളാണ് പുറത്തു വരുന്നത്.

മുംബൈ നരിമാൻ പോയിന്റിൽ വൈ ബി ചവാൻ സെന്ററിൽ എൻ സി പി സ്ഥാപക നേതാവ് ശരദ് പവാറുമായി നടന്ന കൂടിക്കാഴ്ചയിൽ കേരള ഘടകത്തിലെ പ്രധാന നേതാക്കൾ പങ്കെടുത്തു. മന്ത്രി എ കെ ശശീന്ദ്രൻ, സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോ, എം എൽ എ തോമസ് കെ തോമസ് എന്നിവരാണ് ഇതിനായി മുംബൈയിലെത്തിയ നേതാക്കൾ. രാവിലെ പതിനൊന്ന് മണിക്ക് നടന്ന സമവായ ചർച്ചയിലെ തീരുമാനം ഒരാഴ്ചക്കകം പ്രഖ്യാപിക്കുമെന്നാണ് യോഗം കഴിഞ്ഞു പുറത്ത് വന്ന നേതാക്കൾ പറഞ്ഞത്.

ALSO READ : ‘എഡിജിപിയെ സസ്‌പെൻഡ് ചെയ്യാൻ ഈ ഒരൊറ്റ കാരണം മതി’ ; അജിത്കുമാറിനെതിരെ ആരോപണം കടുപ്പിച്ച് പി വി അൻവർ

മന്ത്രിസ്ഥാനത്തെ ചൊല്ലി നിലനിൽക്കുന്ന എൻ സി പിയിലെ ആഭ്യന്തര തർക്കം പരിഹരിക്കുന്നതിനായാണ് കേരള ഘടകത്തിലെ പ്രധാന നേതാക്കളെ ദേശീയ അധ്യക്ഷൻ ശരദ് പവാർ മുംബൈയിലേക്ക് ക്ഷണിച്ചത്. എന്നാൽ ഇന്ന് നടന്ന ചർച്ചയിൽ കേരളത്തിലെ എൻ സി പി നേതൃനിരയിൽ അഴിച്ചു പണി ഉണ്ടായേക്കാമെന്നാണ് നൽകുന്ന സൂചന.

അതേസമയം തോമസിന് സംസ്ഥാന മന്ത്രി സ്ഥാനം ലഭിക്കാൻ സാധ്യതയുണ്ടെന്നും ഉയർന്നു കേൾക്കുന്നു. അങ്ങിനെയെങ്കിൽ ശശീന്ദ്രന് കേരള എൻസിപിയുടെ പ്രസിഡൻ്റ് സ്ഥാനവും ഒപ്പം പി സി ചാക്കോയ്ക്ക് ദേശീയ തലത്തിൽ ഉയർന്ന പാർട്ടി സ്ഥാനവും നൽകി പവാർ പ്രശ്ന പരിഹാരം തേടാനാണ് സാധ്യത.

ALSO READ : കൊല്‍ക്കത്തയില്‍ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം; സമരം അവസാനിപ്പിച്ച് ഡോക്ടർമാർ

എൻസിപി കേരള ഘടകത്തിൻ്റെ ഉന്നത നേതാക്കൾ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് പി സി ചാക്കോ പറയുന്നത്. പാർട്ടി ഒന്നടങ്കം കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുകയാണെന്നും എൻസിപി ദേശീയ വർക്കിംഗ് പ്രസിഡൻ്റ് പിസി ചാക്കോ വ്യക്തമാക്കി. എൻ സി പി മഹാരാഷ്ട്ര വൈസ് പ്രസിഡന്റ് എൻ കെ ഭൂപേഷ് ബാബുവും കേരളത്തിൽ നിന്നെത്തിയ നേതാക്കളെ അനുഗമിച്ചിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News