പകലുറക്കം പതിവോ? ഡോണ്ട് ഡു! ഒഴിവാക്കാം ഈ ദുശീലം

ഉറക്കം ഇഷ്ട്ടപ്പെടാത്ത ആളുകൾ വളരെ കുറവാണ്. രാത്രിയിലും പകലും ഒക്കെ ഒരുപോലെ കിടന്നുറങ്ങാൻ ആഗ്രഹമുള്ളവരാണ് കൂടുതൽ ആളുകളും. രാത്രിയിൽ ഉറക്കം ശരിയായില്ലെങ്കിൽ നമ്മൾ അത് അഡ്ജസ്റ്റ് ചെയ്യാൻ പകൽ കിടന്നുറങ്ങാറുണ്ട്. കൃത്യമായ ഉറക്കം ലഭിച്ചില്ലെങ്കിൽ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാവും.

ഉറക്കം ശരിയാക്കുന്നതിനായി പകല്‍ ഉറങ്ങുന്നത് പൊതുവേ നല്ല ശീലമല്ല. പകല്‍ സമയത്ത് ഉറക്കം വരുന്നതിന് കാരണങ്ങൾ പലതുണ്ട്. ഇവയില്‍ ചില കാരണങ്ങള്‍ ആരോഗ്യം അപകടത്തിലായതിന്റെ സൂചനയുമാണ്. എന്തൊക്കെയാണ് പകൽ ഉറക്കത്തിന് കാരണങ്ങൾ എന്ന നോക്കാം.

Also read:ഡാർക്ക് ചോക്ലേറ്റും ബ്ലാക്ക് ടീയും ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ടോ? എങ്കിൽ പല്ല് ഭദ്രം

പ്രായമായവരിലും ചെറുപ്പക്കാരിലും വൈറ്റമിന്‍ ഡി യുടെ കുറവ് ഉണ്ടെങ്കിൽ അമിത ഉറക്കത്തിന് കാരണമാകും. സമീകൃത ആഹാരം കഴിക്കാതിരിക്കുകയോ ഭക്ഷണം ഒഴിവാക്കുകയോ ചെയ്താല്‍ ക്ഷീണം തോന്നും. ഇത് പകൽ സമയത്ത് ഉറക്കം വരുന്നതിന് കാരണമാകും. കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നത് പകൽ സമയത്ത് ഉറക്കം വരുന്നത് നിയന്ത്രിക്കാൻ സഹായിക്കും.

ജോലിയിലെ ഷിഫ്റ്റുകള്‍, കുടുംബത്തിലെ ആവശ്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടുളള ഘടകങ്ങളും പകൽ സമയത്തെ ഉറക്കത്തിന് കാരണങ്ങളാണ്. ഉറക്കത്തകരാറുകളായ ഒബ്‌സ്ട്രക്ടീവ് സ്ലീപ് അപ്‌നിയ, നാര്‍കോലെപ്‌സി എന്നിങ്ങനെയുള്ള ഉറക്കത്തകരാറുകള്‍ അമിതമായ പകല്‍ ഉറക്കത്തിന് കാരണമാകും. ട്രാന്‍ക്വിലൈസറുകള്‍, ഉറക്ക ഗുളികകള്‍, ആന്റി ഹിസ്റ്റാമൈനുകള്‍, ചിലതരം വേദന സംഹാരികള്‍ തുടങ്ങിയ മരുന്നുകളും പകലുറക്കത്തിന് കാരണമാകാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News