‘പരാജയപ്പെടാന്‍ ആളുകളുണ്ടാകുമ്പോള്‍ മാത്രമാണ് വിജയികളുണ്ടാകുന്നത്’; മന്ത്രി കെ രാധാകൃഷ്ണന്‍

പരാജയപ്പെടാന്‍ ആളുകളുണ്ടാകുമ്പോള്‍ മാത്രമാണ് വിജയികളുണ്ടാകുന്നതെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍. കക്ഷി രാഷ്ട്രീയ ഭേദമില്ല എന്നതാണ് കേരളത്തിലെ കായിക മേഖലയുടെ പ്രത്യേകതയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംരിക്കുകയായിരുന്നു അദ്ദേഹം.

കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിന്റേതെന്നും മന്ത്രി കെ രാധാകൃഷ്ണന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കുന്നംകുളത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ റെക്കോര്‍ഡ് തിരുത്തിയ കുട്ടികളെല്ലാം ഇന്ത്യയുടെ മാനം കാക്കുന്ന താരങ്ങളായി മാറട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

Also Read: കേരളത്തിൽ ലിയോയുടെ ഫേക്ക് ടിക്കറ്റ്, 300 രൂപ കൊടുത്ത് വാങ്ങിയർ ചതിക്കപ്പെട്ടു: ആരോപണവുമായി യുവാക്കൾ

കായികോത്സവത്തിന്റെ ഭാഗമായുള്ള സുവനീറിന്റെ പ്രകാശവും മന്ത്രി നിര്‍വഹിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ എ സി മൊയ്തീന്‍ എം എല്‍ എ യ്ക്കും സംഘാടക സമിതി ഭാരവാഹികള്‍ക്കുമുള്ള മൊമെന്റോയും അദ്ദേഹം കൈമാറി. കായിക മേളയില്‍ കിരീടം ചൂടിയ ജില്ലകള്‍ക്കും സ്‌കൂളുകള്‍ക്കുമുള്ള സമ്മാനദാനവും അദ്ദേഹം നിര്‍വഹിച്ചു.

കായികോത്സവത്തിന്റെ സംഘാടക സമിതി ചെയര്‍മാന്‍ കൂടിയായ എസി മൊയ്തീന്‍ എം എല്‍ എ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒരുമിച്ച് പ്രവര്‍ത്തിച്ചതു കൊണ്ടാണ് കായികമേള ഇത്രയും മികച്ച രീതിയില്‍ നടത്താന്‍ കഴിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.

Also Read: തൃശൂര്‍ വാല്‍പ്പാറയില്‍ അഞ്ച് യുവാക്കള്‍ മുങ്ങിമരിച്ചു

എം എല്‍ എ മാരായ വിആര്‍ സുനില്‍ കുമാര്‍, സനീഷ് കുമാര്‍ ജോസഫ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരും മറ്റ് ജനപ്രതിനിധികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. സമ്മാന ദാന ചടങ്ങിന് ശേഷം കായിക മേള സമാപിച്ചതായി മന്ത്രി കെ രാധാകൃഷ്ണന്‍ ഔദ്യോഗികമായി അറിയിച്ചു. തുടര്‍ന്ന് പതാക താഴ്ത്തിയതിനൊപ്പം ദീപശിഖയും താഴ്ത്തിയതോടെ 17 മുതല്‍ ആരംഭിച്ച കായികോത്സവത്തിന് കൊടിയിറങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News