കേരളത്തില്‍ സ്ഥിരംതൊഴില്‍ വേതനക്കാരുടെ എണ്ണത്തില്‍ അഞ്ചുവര്‍ഷത്തിനിടെയുണ്ടായത് വന്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്

JOB

സ്ഥിരംതൊഴില്‍ വേതനക്കാരുടെ എണ്ണത്തില്‍ കേരളത്തില്‍ അഞ്ചുവര്‍ഷത്തിനിടെയുണ്ടായത് വന്‍വര്‍ധനയെന്ന് റിപ്പോര്‍ട്ട്. ഇന്ത്യ റേറ്റിംഗ്‌സ് ആന്‍ഡ് റിസര്‍ച്ച് നടത്തിയ പഠനത്തിലാണ് കേരളം 6.2 ശതമാനത്തിന്റെ വര്‍ധനവോടെ രാജ്യത്തിന് മാത്യകയായത്.

രാജ്യത്ത തൊഴിലില്ലായ്മ രൂക്ഷമായി തുടരുമ്പോഴാണ് സ്ഥിരം തൊഴില്‍ വേതനക്കാരുടെ എണ്ണത്തില്‍ കേരളത്തില്‍ വന്‍ വര്‍ധനയുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളുടെയും തൊഴില്‍,വേതനം എന്നിവ സംബന്ധിച്ച നടത്തിയ പഠത്തിലാണ് കേരളം നേട്ടം കൈവരിച്ചത്.2018-19നും 2023-24 നും ഇടയില്‍ സ്ഥിരം തൊഴില്‍ വേതനക്കാരുടെ എണ്ണത്തില്‍ 6.2 ശതമാനം വര്‍ധനയുണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.എന്നാല്‍ ഇക്കാലയളവില്‍ ദേശീയ ശരാശരി 2 ശതമാനം കുറഞ്ഞു.

ALSO READ; തന്നിഷ്ടപ്രകാരം വിസിമാരുടെ നിയമനം നടത്തി; ഹൈക്കോടതി വിധിയേയും ഭരണഘടനയേയും ഗവര്‍ണര്‍ വെല്ലുവിളിക്കുന്നു: ഗോവിന്ദന്‍ മാസ്റ്റര്‍

ആനുകാലിക ലേബര്‍ ഫോഴ്സ് സര്‍വേ, നാഷണല്‍ സാമ്പിള്‍ സര്‍വേ ഓഫീസ്, എന്നിവയില്‍ നിന്നടക്കമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്..2023-24 കാലയളവില്‍ സ്ഥിരംതൊഴില്‍ വേതനത്തിന്റെ ദേശീയ ശരാശരി 23.8 ശതമാനം രേഖപ്പടുത്തിയപ്പോള്‍ കേരളത്തിന്റേത് 38.9 ശതമാനമാണ്..ഇത് റെക്കോര്‍ഡ് നേട്ടമാണെന്നാണ് ഇന്ത്യ റേറ്റിംഗ്‌സ് ആന്‍ഡ് റിസര്‍ച്ച് സീനിയര്‍ അനലിസ്‌റ്്‌റ് വ്യക്തമാക്കി..2018-19 കാലയളവില്‍ കേരളത്തില്‍ മൊത്തം ജോലിയില്‍ സ്ഥിരം വേതന തൊഴിലാളികളുടെ പങ്ക് 32.7 ശതമാനമാണ്.

കേരളത്തിലെ കാര്‍ഷികേതര ജോലികളില്‍ സ്വകാര്യമേഖലയുടെ പങ്ക് 2018-19ല്‍ 6 ശതമാനമായിരുന്നതില്‍ നിന്ന് 2023-24ല്‍ 8.2 ശതമാനമായി ക്രമേണ വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.. പൊതുമേഖലയിലെ തൊഴിലാളികളുടെ വിഹിതം 12.7 ശതമാനമായും ഉയര്‍ന്നു. സംസ്ഥാനത്ത് കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ അനുപാതം 2023-24ല്‍ 27 ശതമാനമായിരുന്നു. തുടര്‍ന്ന് വ്യാപാരം, ഗതാഗതം, സംഭരണം, നിര്‍മ്മാണം എന്നിവ യഥാക്രമം 21.3 ശതമാനവും 13.4 ശതമാനവും ആയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News