കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ പിഴവ് സംഭവിച്ചിട്ടില്ല: ഓര്‍ത്തോപീഡിക്‌സ് വിഭാഗം മേധാവി

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൈയ്ക്ക് ഒടിവുള്ള രോഗിക്ക് കമ്പി മാറിയിട്ടെന്ന ആരോപണം തികച്ചും അടിസ്ഥാന രഹിതമാണെന്ന് ഓര്‍ത്തോപീഡിക്‌സ് വിഭാഗം മേധാവി ഡോ. ജേക്കബ് മാത്യു. സാധാരണ ഇത്തരം ഒടിവുമായെത്തുന്ന രോഗികള്‍ക്ക് നല്‍കുന്ന സ്റ്റാന്‍ഡേര്‍ഡ് ചികിത്സയും സര്‍ജറിയുമാണ് ഇവിടെയും നടത്തിയിട്ടുള്ളത്. കൈയിലെ മുട്ടിന് താഴെ ഒടിവുണ്ടായതിനാല്‍ വിദഗ്ധ പരിശോധനയ്ക്ക് ശേഷം ശസ്ത്രക്രിയ നടത്തി പ്ലേറ്റ് ഇടുകയായിരുന്നു. ഈ ഒടിവിന് താഴെയുള്ള ജോയിന്റ് ഇളകിയതിനാല്‍ അത് ഉറപ്പിക്കാനായി മറ്റൊരു കമ്പി കൂടി ഇട്ടു. തൊലിപ്പുറത്ത് നിന്നും എല്ലിനോട് ചേര്‍ന്നാണ് താല്‍ക്കാലികമായി 4 ആഴ്ചയ്ക്ക് വേണ്ടി ഈ കമ്പി ഇട്ടത്. ഈ കമ്പി പിന്നീട് മാറ്റുന്നതാണ്. ആദ്യമിട്ട പ്ലേറ്റ് അവിടെ തുടരും. അല്ലാതെ കമ്പി മാറിയതല്ല. മറ്റു രോഗികള്‍ക്കും സാധാരണ എങ്ങനെയാണോ ചെയ്യുന്നത് അതാണ് ഈ രോഗിയ്ക്കും ചെയ്തത്. ശസ്ത്രക്രിയ വിജയമാണെന്നും അദ്ദേഹം പറഞ്ഞു

ALSO READ:  ‘നിങ്ങളുടെ പൊലീസും ജയിലും ഞാന്‍ കണ്ടിട്ടുണ്ട്, ബ്രിട്ടീഷുകാരെ ഭയപ്പെടാത്ത ഞങ്ങള്‍ അവരുടെ സഹായികളെയും ഭയക്കില്ല’, കനയ്യ കുമാർ

ഈ മാസം തന്നെ ഇതേ മെഡിക്കല്‍ കോളേജില്‍ ഇത്തരത്തിലുള്ള ഒടിവിനുള്ള ശസ്ത്രക്രിയകള്‍ നടത്തിയ മറ്റു രോഗികളുടെ എക്‌സ്‌റേകളും ഇതിന് തെളിവാണ്. വസ്തുതകള്‍ അറിയാതെ മെഡിക്കല്‍ കോളേജിനെ മോശമായി ചിത്രീകരിക്കുന്ന തെറ്റിദ്ധാരണ പരത്തുന്ന ആരോപണങ്ങള്‍ നടത്തരുതെന്ന് അഭ്യര്‍ഥിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ചികിത്സ പിഴവ് സംഭവിച്ചിട്ടില്ല. സര്‍ജറിയില്‍ ഒരു അപാകതയും ഇല്ല. ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News