ഒഡീഷ ട്രെയിന്‍ അപകടത്തില്‍പ്പെട്ടവരില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയവരും ഉള്‍പ്പെട്ടതായി സംശയം. കോറമാണ്ഡലും ചരക്ക് ട്രെയിനും ഇടിച്ചുണ്ടായ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെയായിരുന്നു യശ്വന്ത്പൂര്‍-ഹൗറ എക്‌സ്പ്രസ് ഇടിച്ചുകയറിയത്. ഇത് അപകടത്തിന്റെ വ്യാപ്തി കൂട്ടി. ആദ്യ അപകടം നടന്ന് അരമണിക്കൂറിനുള്ളിലായിരുന്നു രണ്ടാമത്തെ അപകടം നടന്നത്. അപകട വിവരം അറിഞ്ഞ് നാട്ടുകാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിരുന്നു. ഇവരും അപകടത്തില്‍പ്പെട്ടതായി സംശയിക്കുന്നുണ്ട്.
വെള്ളിയാഴ്ച രാത്രി 7.20നായിരുന്നു അപകടം നടന്നത്. ഒരേ സമയത്ത് മൂന്ന് ട്രെയിനുകള്‍ അപകടത്തില്‍പ്പെടുകയായിരുന്നു ഷാലിമാര്‍- ചെന്നൈ കോറമാണ്ഡല്‍ എക്‌സ്പ്രസ്, യശ്വന്ത്പുര്‍- ഹൗറ എക്‌സ്പ്രസ് എന്നീ പാസഞ്ചര്‍ ട്രെയിനുകള്‍ക്കൊപ്പം ഒരു ചരക്ക് ട്രെയിനും അപകടത്തില്‍പ്പെടുകയായിരുന്നു.
Also Read- ഒഡീഷ ട്രെയിന്‍ ദുരന്തം; തൃശൂര്‍ സ്വദേശികള്‍ സുരക്ഷിതര്‍
കൊല്‍ക്കത്തയില്‍ നിന്ന് ചെന്നൈയിലേക്ക് വരികയായിരുന്ന കോറമാണ്ഡല്‍ എക്‌സ്പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. തുടര്‍ന്ന് കോറമാണ്ഡല്‍ എക്‌സ്പ്രസിന്റെ 12 ബോഗികള്‍ പാളം തെറ്റുകയും ബോഗികളിലേക്ക് യശ്വന്ത്പൂര്‍-ഹൗറ ട്രെയിന്‍ ഇടിച്ചുകയറുകയും ചെയ്തു. ഇടിയുടെ ആഘാതത്തില്‍ യശ്വന്ത്പൂര്‍-ഹൗറ എക്പ്രസിന്റെ നാല് ബോഗികളും പാളം തെറ്റി. അപകടത്തില്‍ 233 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ആയിരത്തോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. നിരവധി പേര്‍ ബോഗികള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here