സര്‍ക്കാരിനെതിരെ ഗൂഢാലോചന നടക്കുന്നു; ഇതിന് മാധ്യമ ശൃംഖലയുടെ പിന്തുണ: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

mv govindan master

സംസ്ഥാന സര്‍ക്കാരിനെതിരെ ഗൂഢാലോചന നടക്കുന്നുവെന്നും ഇതിന് മാധ്യമ ശൃംഖലയുടെ പിന്തുണയുണ്ടെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് സിപിഐഎം. ചില മാധ്യമങ്ങള്‍ പാര്‍ട്ടിക്കെതിരെയാണ് വാര്‍ത്ത നല്‍കുന്നത്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനവുമായി കേരളത്തെ താരതമ്യം ചെയ്യാന്‍ പറ്റില്ല. ഏവര്‍ക്കും ഗുണമേന്മയുള്ള ജീവിതം നയിക്കാന്‍ സാധിക്കുന്നത് കേരളത്തില്‍ മാത്രമാണ്. ഇതാണ് മറ്റ് സംസ്ഥാനങ്ങളുമായുള്ള പ്രധാന വ്യത്യാസമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

ഇത്രയും സൗകര്യം കേരളത്തില്‍ മാത്രമാണുള്ളത്. 20 വര്‍ഷം കഴിയുമ്പോഴേക്കും കേരളത്തിന്റെ ചിത്രം പൂര്‍ണമായി മാറും. മൂന്നാമത്തെ ടേമും പിണറായി സര്‍ക്കാര്‍ വരുമെന്നതിനാലാണ് മാധ്യമങ്ങള്‍ ഇടതുവിരുദ്ധത പടച്ചുവിടുന്നത്. ചരിത്രത്തില്‍ ഇല്ലാത്ത വിധം സര്‍ക്കാരിനെതിരെ ചില മാധ്യമങ്ങള്‍ കള്ളപ്രചാരണം നടത്തുന്നു. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരരുതെന്നാണ് ഇവരുടെ ആഗ്രഹം.

മാധ്യമങ്ങളും പ്രതിപക്ഷവും ചേര്‍ന്ന് മഴവില്‍ മുന്നണി ഉണ്ടാക്കി. അതില്‍ വര്‍ഗീയ കക്ഷികളും ഉണ്ട്. മാധ്യമങ്ങള്‍ ബൂര്‍ഷ്വാ രാഷ്ട്രീയത്തിന്റെ വക്താക്കളായി. അന്‍വറിനെ കിട്ടിയപ്പോള്‍ പാര്‍ട്ടി രണ്ടാകാന്‍ പോകുന്നുവെന്ന് എല്ലാവരും കരുതി, എന്നാല്‍ ഈ പാര്‍ട്ടി എന്താണെന്ന് മനസിലാക്കണം. അന്‍വര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വലിയ സംഭവം അല്ല. അന്‍വറിന്റെ പേര് പറഞ്ഞ് പാര്‍ട്ടിയെ തകര്‍ക്കാം എന്ന് മാധ്യമങ്ങള്‍ കരുതേണ്ട- ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

ALSO READ:പി ആര്‍ ശ്രീജേഷിനെ അനുമോദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍; ചടങ്ങ് വന്‍ ആഘോഷമാക്കും

വയനാട് ദുരന്തത്തിന് പിന്നാലെ എല്ലാവരും സഹായം തരാം എന്നു പറഞ്ഞു പോയി. എന്നാല്‍ കേരളത്തോട് കേന്ദ്രം കാണിക്കുന്നത് അവഗണനയാണ്. കേന്ദ്ര അവഗണനയില്‍ മാറ്റം വരുത്തണം. കേരള നിയമസഭ ഇത് ഇന്ന് ഏകകണ്‌ഠേന പാസാക്കിയിരിക്കുകയാണ്.

മുഖ്യമന്ത്രിക്ക് പി ആര്‍ ഇല്ലെന്ന് അദ്ദേഹം തന്നെ പറഞ്ഞു. ഒരു പി ആറും ഉണ്ടായിരുന്നില്ല, പി ആറിന്റെ ഭാഗവുമല്ല. അത് മനസിലാക്കാന്‍ ഗവര്‍ണര്‍ക്ക് കഴിഞ്ഞില്ല. ഓലപ്പാമ്പ് കാണിച്ചാല്‍ ഭയപ്പെടുന്ന സര്‍ക്കാര്‍ അല്ല ഇത്. കെയര്‍ ടേക്കര്‍ ഗവര്‍ണര്‍ പേടിപ്പിക്കാന്‍ നോക്കുകയാണ്. ഗവര്‍ണറുടെ കാലാവധി കഴിഞ്ഞാല്‍ അടുത്ത പിന്‍ഗാമി വരുന്നതുവരെ ഈ ഗവര്‍ണര്‍ക്ക് തുടരാം എന്നാണ് ഭരണഘടനയില്‍ പറയുന്നത്. അപ്പോള്‍ ഈ ഗവര്‍ണര്‍ കെയര്‍ടേക്കര്‍ അല്ലേ. സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും ലക്ഷ്യംവെച്ച് ഗൂഢാലോചന നടക്കുന്നു. ഇതിന് മാധ്യമശൃംഖലയുടെ പിന്തുണ ഉണ്ട്. ഇതിനെ പ്രതിരോധിക്കാന്‍ സിപിഐഎമ്മിന് സാധിക്കും. തദ്ദേശ തെരഞ്ഞെടുപ്പ് എല്‍ഡിഎഫിന് ജയിക്കാനാകും. നിയമസഭാ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷം നേടും. മൂന്നാം തവണയും എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരും- അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ വെര്‍ച്ച്വല്‍ ക്യൂ നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലേക്ക് വരുന്ന മുഴുവന്‍ ആളുകള്‍ക്കും കൃത്യമായ ക്രമീകരണത്തോടെ ദര്‍ശനം അനുവദിക്കുക തന്നെ വേണം. കൃത്യമായി സന്നിധിയിലേക്ക് പോകാനും സൗകര്യം ഉണ്ടാകണം. ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് ഒരു അഭിപ്രായ വ്യത്യാസവും ഇല്ല. 80000 ആണ് ഇപ്പോള്‍ തീരുമാനിച്ച വെര്‍ച്വല്‍ ക്യൂ എണ്ണം. അതില്‍ 15000 അല്ലാതെയും ഏര്‍പ്പെടുത്തേണ്ടി വരും. ഇല്ലാതെ വന്നാല്‍ ശബരിമലയില്‍ തിരക്ക് ഉണ്ടാകും. അത് മുതലെടുക്കാനുള്ള ശ്രമം ഉണ്ടാകുമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

ALSO READ:സിറാജ് മേല്‍പ്പാലം-തുരങ്കപാത വിഷയം; കാരാട്ട് റസാഖിന്റെ പ്രസ്താവന അടിസ്ഥാനരഹിതം: സിപിഐഎം താമരശേരി ഏരിയ കമ്മിറ്റി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News