കേദാര്‍നാഥ് ക്ഷേത്രത്തിലെ 228 കിലോഗ്രാം സ്വര്‍ണം കാണാതായതായി ജ്യോതിര്‍മഠ ശങ്കരാചാര്യന്‍ സ്വാമി അവിമുക്തേശ്വരാനന്ദ്. സ്വര്‍ണം കാണാതായതുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു അന്വേഷണവും നടത്തിയില്ലെന്ന് ശങ്കരാചാര്യന്‍ ആരോപിച്ചു. ദില്ലിയില്‍ കേദാര്‍നാഥ് ക്ഷേത്രം നിര്‍മ്മിക്കാനുള്ള പദ്ധതിയെയും ജ്യോതിര്‍മഠ ശങ്കരാചാര്യന്‍ വിമര്‍ശിച്ചു. അത് മറ്റൊരു അഴിമതിക്കുള്ള നീക്കമാണ്- അദ്ദേഹം ആരോപിച്ചു. ഇത്രയധികം സ്വര്‍ണം നഷ്ടമായിട്ടും അന്വേഷണം നടത്താതെ ക്ഷേത്രം പണിയാനൊരുങ്ങുന്നത് മറ്റൊരു അഴിമതിയ്ക്കുള്ള നീക്കമായി മാത്രമേ തനിക്ക് കാണാനാകൂ എന്നും അദ്ദേഹം പറഞ്ഞു.
കേദാര്‍നാഥില്‍ നിന്ന് നഷ്ടപ്പെട്ട സ്വര്‍ണത്തെക്കുറിച്ച് ആരും ചര്‍ച്ച ചെയ്യുന്നില്ല. ഇവിടെയുള്ള അഴിമതിക്ക് പിന്നാലെയാണ് ഇപ്പോള്‍ ദില്ലിയില്‍ മറ്റൊരു കേദാര്‍നാഥ് പണിയുന്നത്. 228 കിലോ സ്വര്‍ണമാണ് കേദാര്‍നാഥില്‍ നിന്ന് കാണാതായിരിക്കുന്നത്. ഇതുവരെ ഒരു അന്വേഷണവും നട
ത്തിയിട്ടില്ല. ഇതിന് ഉത്തരവാദി ആരാണ്? സ്വാമി അവിമുക്തേശ്വരാന്ദ സരസ്വതി ചോദിച്ചു. മറ്റൊരു കേദാര്‍നാഥ് പണിയുന്നതിനായി ദില്ലിയില്‍ തറക്കല്ലിട്ടിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് കേദാര്‍നാഥില്‍ നിന്ന് 228 കിലോ സ്വര്‍ണം കാണാതായെന്ന ഗുരുതര ആരോപണവുമായി ജ്യോതിര്‍മഠം ശങ്കരാചാര്യന്‍ എത്തിയിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here