‘സ്വയം വിമര്‍ശനത്തിന്റെ ആവശ്യകത കൂടുതലുണ്ട്; തോല്‍വിയുടെ കാരണങ്ങളെ പറ്റി പഠിക്കും’: ബിനോയ് വിശ്വം

ലോക്‌സഭ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ കാരണങ്ങളെ പറ്റി പഠിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പരാജയത്തോടെ പത്തി മടക്കി എങ്ങോട്ടും പോകുന്നില്ല. തോല്‍വിയുടെ കാരണങ്ങളെ പറ്റി പഠിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:കുവൈറ്റ് തീപിടിത്തം; ഒരു മലയാളിയെ കൂടി തിരിച്ചറിഞ്ഞു; പത്തനംതിട്ട സ്വദേശി മാത്യു തോമസ് മരിച്ചത്

സ്വയം വിമര്‍ശനത്തിന്റെ ആവശ്യകത കൂടുതലുണ്ട്. തെരഞ്ഞെടുപ്പ് ഫലം സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള വിധിയെഴുത്തല്ല. സംസ്ഥാന സര്‍ക്കാരിനെ കുറിച്ചുള്ള കാര്യങ്ങള്‍ കൂടി പറയാന്‍ ജനങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. സാധാരണക്കാരുടെ വിഷയങ്ങള്‍ക്ക് അകത്ത് സര്‍ക്കാരിന് ഗൗരവമായി ഇടപെടാന്‍ കഴിയണം. തൃശൂരിലെ പരാജയത്തില്‍ സിപിഐ സംയുക്ത അന്വേഷണം ആവശ്യപ്പെട്ടതായുള്ള വാര്‍ത്ത മാധ്യമ സൃഷ്ടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ALSO READ:മൂന്നാം മോദി സർക്കാർ സ്ഥിരതയുള്ള സർക്കാരല്ല; സാഹചര്യം മാറിയെന്ന് മോദി മനസ്സിലാക്കിയിട്ടില്ല: സീതാറാം യെച്ചൂരി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News