ടി കെ രാമകൃഷ്ണൻ സാംസ്കാരിക കേന്ദ്രം പുതു തലമുറയ്ക്ക് പ്രയോജനകരമായി മാറ്റും; മുഖ്യമന്ത്രി

ടി കെ രാമകൃഷ്ണൻ സാംസ്കാരിക കേന്ദ്രം പുതു തലമുറയ്ക്ക് പ്രയോജനകരമായി മാറ്റും എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിൻ്റെ പേര് മാറ്റൽ നടപടി വിചിത്രമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരോടും ചോദിക്കാതെയും പറയാതെയും ചർച്ചകൾ നടത്തുന്നു.  എന്തും ചെയ്യാമെന്ന മനോഭാവം ആണ് ഇക്കൂട്ടർക്കെന്നും ആർ എസ് എസിൻ്റെ നിലപാട് നടപ്പിലാക്കുകയാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.

മതനിരപേക്ഷത എങ്ങനെ ഇല്ലാതാക്കാമെന്ന് നോക്കുന്നു. അവരുടെ താൽപ്പര്യം നടപ്പിലാക്കാൻ എന്ന രീതിയിലാണ് കേന്ദ്ര സർക്കാർ മുന്നോട്ടു പോകുന്നത്. മണിപ്പുരിൽ നടക്കുന്നത് കൃത്യമായ വംശഹത്യയാണ്.  ആക്രമികൾക്ക് സംരക്ഷണം കൊടുക്കുകയും കൂടെ നിൽക്കുകയും ചെയ്യുന്ന സർക്കാരാണ് മണിപ്പൂരിൽ കണ്ടത് എന്നും പിണറായി വിജയൻ പറഞ്ഞു.

രാജ്യത്ത് ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള നീക്കം നടക്കുന്നു, പ്രത്യേക അറകളാക്കി മാറ്റി നിർത്തുന്നു. ബോധപൂർവ്വമാണ് സംഘപരിവാർ അജണ്ട നടപ്പിലാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.ആർഎസ്എസ് ആഗ്രഹിച്ച എല്ലാ കാര്യങ്ങളും നടപ്പിലാക്കാൻ ശ്രമിച്ചാൽ രാജ്യം സർവ്വനാശമാകും.ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടു പോകരുതെന്ന് ആഗ്രഹിച്ചവരുടെ കൈയ്യിലാണ് രാജ്യത്തിൻ്റെ അധികാരമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ALSO READ:തിരുവനന്തപുരത്തെ പഞ്ച നഷത്ര ഹോട്ടലിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

കാശ്മീരിൻ്റെ സംസ്ഥാന പദവി ഇല്ലാതാക്കിയത് ആർ എസ് എസ് അജണ്ടയാണ്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നതും ജനാധിപത്യ പ്രക്രിയ അട്ടിമറിയ്ക്കാൻ ലക്ഷ്യമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ ജാള്യതയോടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് നേരിടേണ്ടിവരും. അത് ഭയന്നാണ് നിലവിലെ നീക്കമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷത്തിനെതിരെയും മുഖ്യമന്ത്രി തുറന്നടിച്ചു.ഓണനാളുകളിൽ വ്യാജ പ്രചരണം പ്രതിപക്ഷം സൃഷ്ടിച്ചു.ഓണക്കാലത്തെക്കുറിച്ച് ആവലാതികൾ പ്രചരിപ്പിക്കാൻ ശ്രമിച്ചുവെന്നും എന്നാൽ എല്ലാവരുടെയും കയ്യിൽ കാശുള്ള അവസ്ഥ വന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ALSO READ:ഇന്ത്യ എന്ന പദത്തോട് എന്തിനാണിത്ര ഭയം? സങ്കുചിത രാഷ്ട്രീയത്തിനെതിരെ ജനങ്ങളാകെ ഒരുമയോടെ പ്രതിഷേധിക്കാൻ തയ്യാറാവണം; മുഖ്യമന്ത്രി പിണറായി വിജയൻ

എൽഡിഎഫിന് ജനങ്ങളെ വിട്ടൊരു കളിയില്ല,ഏതു വിഷമഘട്ടത്തിലും ജനങ്ങളോടൊപ്പം സർക്കാർ ഉണ്ടാവും,അത് മുൻപും തെളിയിച്ചതാണ് ,കാശില്ലാത്തതുകൊണ്ട് സർക്കാർ ഞെരുങ്ങട്ടെ എന്ന് ആഗ്രഹിച്ചവരുണ്ട്,എന്ത് ചെയ്യാം, എൽ ഡി എഫ് സർക്കാർ ആയിപ്പോയി ഭരിക്കുന്നത് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 18000 കോടി രൂപയാണ് ഈ ഓണക്കാലത്ത് ജനങ്ങളുടെ കയ്യിലേക്ക് എത്തിച്ചത്.കടമെടുപ്പ് ധൂർത്തല്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന് ലഭിക്കേണ്ട കേന്ദ്രവിഹിതത്തിൽ കുറവുണ്ടായി.എല്ലാ തരത്തിലും ശ്വാസംമുട്ടിക്കുന്നു,കേന്ദ്രസർക്കാർ പരിധിയില്ലാതെ കടം എടുക്കുന്നു ,എന്നാൽ സംസ്ഥാനത്തെ കടമെടുക്കാൻ അനുവദിക്കുന്നില്ല.സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുകയാണ് ലക്ഷ്യമെന്നും പിണറായി വിജയൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News