‘തലൈവർ കാ ഹുക്കും’; ഒടിടി റിലീസിന് ശേഷവും തിയറ്ററുകളിൽ ആളൊഴിയുന്നില്ല

ഒടിടി റിലീസിന് ശേഷവും ജയിലർ കാണാൻ തിയറ്ററുകളിലേക്ക് പ്രേക്ഷകർ ആവേശത്തോടെ എത്തുന്നു. തമിഴ്നാട്ടിലെ തിയറ്ററുകളിൽ ആണ് രജനി ആരാധകരുടെ തിരക്ക്. ഒടിടി റിലീസിന് പിന്നാലെ ഒരു ചിത്രത്തിന് തിയറ്ററിൽ ഇത്ര മികച്ച പ്രതികരണം ലഭിക്കുന്നത് ജയിലറിനാണ്.

ALSO READ:മറ്റ് വിദ്യാർത്ഥികളുടെ മുൻപിൽവെച്ച് ആദിവാസി വിദ്യാർത്ഥികളുടെ വസ്ത്രം അഴിപ്പിച്ച് അപമാനിച്ചതായി പരാതി

ഇപ്പോഴും വാരാന്ത്യ ദിനങ്ങളില്‍ തമിഴ് നാട്ടിലെ ചില തിയറ്ററുകളില്‍ ജയിലറിന് മികച്ച ഒക്കുപ്പന്‍സി ആണ് ലഭിക്കുന്നത്. ചെന്നൈ ചിറ്റ്ലപാക്കത്തുള്ള മള്‍ട്ടിപ്ലെക്സ് ആയ വരദരാജ തിയറ്റേഴ്സില്‍ ഈ കഴിഞ്ഞ ഞായറാഴ്ചയും ജയിലറിന് 75 ശതമാനം തിയറ്റര്‍ ഒക്കുപ്പന്‍സി ഉണ്ടായിരുന്നുവെന്ന് ഉടമകള്‍ പറയുന്നത്. 40-ാം ദിവസം തിയറ്ററില്‍ നിന്നുള്ള പ്രേക്ഷകരുടെ ഒരു ചിത്രവും ഇവര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.

ALSO READ:തിരുവനന്തപുരത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ ഒരു മരണം

സെപ്റ്റംബർ 7 നായിരുന്നു ആമസോണ്‍ പ്രൈമിൽ ജയിലർ റിലീസിന് എത്തിയത്.രജനികാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്ത ചിത്രമായിരുന്നു ജയിലർ.രജനിക്കൊപ്പം വിനായകന്‍റെ പ്രതിനായക വേഷവും ഏറെ ശ്രെധ നേടിയിരുന്നു. ഒപ്പം അതിഥിതാരങ്ങളായി എത്തിയ മോഹന്‍ലാല്‍, ശിവ രാജ്‍കുമാര്‍ എന്നിവര്‍ക്കും തിയറ്ററുകളില്‍ വലിയ സ്വീകരണം കിട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News