വനിതാ കോളേജിലേക്ക് പഠിക്കാനായി എത്തുന്ന നായകന്റെ കഥ പറയുന്ന സിനിമകള്‍ നിങ്ങള്‍ കണ്ടിരിക്കും. എന്നാല്‍ അതൊന്ന് തിരിച്ചാലോചിച്ച് നോക്കിയാലോ.ഇത് കഥയല്ല ,ചരിത്രമാണ്.ആറ് പതിറ്റാണ്ടിനിപ്പുറം അടൂര്‍ ഗവ. ബോയിസ് ഹയര്‍സെക്കന്‍ണ്ടറി സ്‌കൂളില്‍ വീണ്ടുമൊരു പെണ്‍ പേര് ഉയര്‍ന്നു കേട്ടു. പ്രവേശനോത്സവദിനത്തില്‍ നിറചിരിയുമായി അനിലക്ഷ്മി കയറിയിരുന്നത് ചരിത്രത്തിലേക്കാണ് .
2023 മെയ് 26ന് ബോയ്സ് ഹൈസ്കൂളിൽ പെണ്‍കുട്ടികള്‍ക്കും പ്രവേശന നൽകണം എന്ന ഉത്തരവ് സർക്കാർ പുറത്തിക്കിയിരുന്നു. എന്നാൽ അനിലക്ഷ്മി മാത്രമാണ് സ്കൂളിൽ പ്രവേശനത്തിനായി എത്തിയ ഏക പെൺകുട്ടി. ഹൈസ്‌ക്കൂള്‍ വിഭാഗത്തിലാണ് അനിലക്ഷ്മി പ്രവേശനം നേടിയത്.എട്ട് എ ഡിവിഷനില്‍ 21 ആണ്‍കുട്ടികള്‍ക്കൊപ്പമാണ് സ്‌കൂളിലെ ഏക പെണ്‍തരിയുടെ പഠനം .പിടിഎ യുടെ നേതൃത്വത്തില്‍ വന്‍ സ്വീകരണമാണ് അനിലക്ഷ്മിക്ക് സ്കൂളിൽ ഒരുക്കിയിരുന്നത്.
Also read; കൊയിലാണ്ടിയിൽ വീട്ടുപറമ്പിലെ പ്ലാവിൽ ദമ്പതികൾ തൂങ്ങി മരിച്ചു
1917 ല്‍ ആണ് അടൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂള്‍ സ്ഥാപിതമായത്. തുടക്കകാലത്ത് ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരുന്നായിരുന്നു പഠിച്ചിരുന്നത്. എന്നാല്‍ കുട്ടികളുടെ എണ്ണം വർദ്ധിച്ചത് കാരണം 1961 അടൂര്‍ ഗേള്‍സ് എന്നും അടൂര്‍ ബോയിസ് എന്നും രണ്ട് വിഭാഗങ്ങളായി സ്കൂളിനെ തിരിക്കുകയായിരുന്നു. ഹൈസ്‌കൂള്‍ വിഭാഗം മിക്‌സഡ് ആക്കാനുള്ള ശ്രമങ്ങള്‍ 2021 ല്‍ ആണ് തുടങ്ങിയത്. എന്നാല്‍ ഈ വര്‍ഷമാണ് അത് യാഥാര്‍ത്ഥ്യമായത്. അടൂര്‍ മേലൂട് സ്വദേശി എം ജി അനിയുടെയും ഒ അനിതയുടെയും മകളാണ് അനിലക്ഷ്മി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here