ഇന്ത്യ ഓസ്‌ട്രേലിയ ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ന് അഡ്ലെയിഡിൽ ആരംഭിക്കും. പിങ്ക് പന്തിലാണ് മത്സരം നടക്കുക. പിങ്ക് പന്ത് ഉപയോഗിച്ചുള്ള ഇന്ത്യയുടെ അഞ്ചാമത്തെ കളിയാണ് അഡ്ലെയിഡിലേത്.
പിങ്ക് പന്ത് ഉപയോഗിച്ച് നടക്കുന്ന 23-ാം ടെസ്റ്റ് മത്സരം കളിക്കാനിറങ്ങുന്ന ഇന്ത്യക്ക് പഴയൊരു കണക്ക് ഓസ്ട്രേലിയയോട് തീർക്കാൻ ബാക്കിയുണ്ട്. വിദേശത്ത് ആകെ ഒരു പിങ്ക് ടെസ്റ്റ് മത്സരമേ ഇന്ത്യ ഇതിനുമുമ്പ് കളിച്ചിട്ടുള്ളൂ അതും ഓസ്ട്രേലിയക്കെതിരെയാണ്. അത് ഒരു നടുക്കുന്ന ഓർമയാണ് ഇന്ത്യൻ ടീമിന്.
Also Read: ഫിഫ് പ്രോ ലോക ഇലവനിലും അവർ രണ്ടു പേർ, ചുരുക്കപ്പട്ടികയിലെ താരങ്ങളായി ക്രിസ്റ്റ്യാനോയും മെസ്സിയും
അന്ന് ഓസ്‌ട്രേലിയക്കെതിരെ 36 റൺസിനാണ് ഇന്ത്യ പുറത്തായത്. എട്ട് വിക്കറ്റിന്റെ തോൽവിയാണ് കൊഹ്ലിക്കും കൂട്ടർക്കും അന്ന് ഏറ്റുവാങ്ങേണ്ടി വന്നത്. അന്നത്തെ ആ പിങ്ക് ബോൾ ടെസ്റ്റ് ഒഴികെ ബാക്കി മൂന്ന് ടെസ്റ്റുകളും നാട്ടിലാണ് ഇന്ത്യ കളിച്ചത്. അതിൽ മൂന്നിലും ഇന്ത്യ അനായാസമായി ജയിച്ചു കയറുകയും ചെയ്തു.
2019 നവംബറിലാണ് ഇന്ത്യ ആദ്യമായി പിങ്ക് പന്തിൽ ടെസ്റ്റ് കളിക്കുന്നത്. അന്ന് ബംഗ്ലാദേശിനെ ഈഡൻ ഗാർഡനിൽ 46 റൺസിന് തോൽപ്പിച്ചു. എന്നാൽ രണ്ടാമത്തെ പിങ്ക് ടെസ്റ്റ് ഇന്ത്യ മറക്കാനാഗ്രഹിക്കുന്നതാണ്. ആദ്യ ഇന്നിങ്സിൽ ഇന്ത്യ 244 റൺസ് എടുത്തെങ്കിലും രണ്ടാം ഇന്നിങ്സിൽ ഹാസിൽവുഡും, പാറ്റ് കമ്മിൻസും ചേർന്ന് ഇന്ത്യയെ അക്ഷരാർഥത്തിൽ കശാപ്പ് ചെയ്യുകയായിരുന്നു. ഇന്ത്യ 36 റൺസിന് പുറത്താകുകയായിരുന്നു.
മൂന്നാം പിങ്ക് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ സ്‌പിന്നർമാർ ഇന്ത്യക്ക് 10 വിക്കറ്റ് ജയമൊരുക്കുകയായിരുന്നു. ശ്രീലങ്കക്കെതിരായ നാലാം പിങ്ക് ടെസ്റ്റിൽ 238 റൺസിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യക്ക് സ്വന്തമാക്കിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here