പുല്ലരിയാന്‍ പോയ കര്‍ഷകനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; അസ്വാഭാവികതയില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

പുല്ലരിയാന്‍ പോയ കര്‍ഷകനെ സമീപത്തെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അസ്വാഭാവികതയില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മീനങ്ങാടി മുരണി കുണ്ടുവയല്‍ കീഴാനിക്കല്‍ സുരേന്ദ്രന്റെ മൃതദേഹമാണ് സംഭവം നടന്നതിന് നാലു കിലോമീറ്ററോളം അകലെ നിന്ന് കണ്ടെടുത്തത്.

also read- സിദ്ധരാമയ്യക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശം; ബിജെപി പ്രവര്‍ത്തക അറസ്റ്റില്‍

ശരീരത്തില്‍ ക്ഷതമേറ്റ പാടുകളില്ല. മരണം നടന്നത് വെള്ളം ഉളളില്‍ ചെന്നാണെന്നും അസ്വാഭാവികത ഇല്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ജീവികളുടെ ആക്രമണം നടന്നതിന് തെളിവുകളൊന്നുമില്ല. ശക്തമായ ഒഴുക്കില്‍പ്പെട്ട് മരിച്ചതാകാമെന്ന നിഗമനത്തിലാണ് അധികൃതര്‍. സുരേന്ദ്രനെ മുതലയോ മറ്റേതെങ്കലും ജീവിയോ വലിച്ചുകൊണ്ടുപോയതാണെന്ന അഭ്യൂഹം കാണാതായ ബുധനാഴ്ച മുതല്‍ നാട്ടില്‍ പരന്നിരുന്നു.

also read- ‘ഭാര്യക്കൊപ്പം ജീവിക്കാന്‍ താത്പര്യമില്ല; മര്‍ദിച്ചതില്‍ പരാതിപ്പെടില്ല’: നൗഷാദ്

പ്രാഥമിക പരിശോധനയിലും മൃതശരീരത്തില്‍ വന്യജീവി ആക്രമിച്ചതായ പരിക്കുകളോ മറ്റു ഗുരുതര മുറിവുകളോ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുര്‍ക്കി ജീവന്‍ രക്ഷാസമിതി അംഗങ്ങള്‍, ബത്തേരി അഗ്‌നിരക്ഷ സേനാംഗങ്ങള്‍, പള്‍സ് എമര്‍ജന്‍സി ടീമംഗങ്ങള്‍, എന്‍.ഡി.ആര്‍.എഫ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് ചീരാംകുന്ന് ഗാന്ധി നഗറിന് സമീപത്തെ ചെക്ക്ഡാമിന് അടുത്ത് നിന്ന് മൃതദേഹം കണ്ടെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News