‘മകനെ ഇനി ജീവനോടെ കിട്ടുമെന്നുള്ള ഒരു പ്രതീക്ഷയുമില്ല’; തെരച്ചിലിൽ അതൃപ്തിയറിയിച്ച് അർജുന്റെ അമ്മ

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള സൈന്യത്തിൻ്റെ തെരച്ചിലിൽ അതൃപ്തിയറിയിച്ച് അർജുൻ്റെ കുടുംബം. മകനെ ഇനി ജീവനോടെ കിട്ടുമെന്നുള്ള ഒരു പ്രതീക്ഷയുമില്ല എന്ന് അർജുന്റെ അമ്മ പറഞ്ഞു. വലിയ പ്രതീക്ഷയിലായിരുന്നു സൈന്യത്തെ കണ്ടത്. എന്നാൽ അവർക്ക് യാതൊന്നും ചെയ്യാനായില്ല എന്ന് അർജുന്റെ അമ്മ ഷീല മാധ്യമങ്ങളോട് കൂട്ടിച്ചേർത്തു.

Also read:നീറ്റ് പരീക്ഷാ ചോദ്യങ്ങളിലെ പിഴവ് പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ച് സുപ്രീംകോടതി

‘രഞ്ജിത്ത് സർ പോയത് മാത്രമാണ് അന്വേഷണത്തിന്റെ ഭാഗമായി നടക്കുന്നത്. ഇന്ത്യൻ മിലിട്ടറിയുടെ ഈ അവസ്ഥയിൽ തങ്ങൾക്ക് വലിയ വിഷമമുണ്ട്. വാഹനം അവിടെ ഇല്ലെന്ന് തെളിയിക്കേണ്ടത് ചിലരുടെ പ്രസ്റ്റീജ് ഇഷ്യൂ ആണോ എന്ന് സംശയം ഉണ്ട്. അവിടെ നടക്കുന്ന നടപടികൾ കൃത്യമായി അറിയിക്കുമെന്ന് അവർ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞദിവസം അവർ കൃത്യമായ വിവരങ്ങൾ അയച്ചു തന്നിരുന്നു. എന്നാൽ അതെല്ലാം ഡിലീറ്റ് ചെയ്തു. പിന്നീട് ഒന്നും ഉണ്ടായില്ല. മണ്ണെടുക്കൽ ഇന്ന് പതിവിലും നേരത്തെ നിർത്തി. രണ്ട് ലോറി മുതലാളിമാരെയും ഡ്രൈവർമാരെയും അവിടുത്തേക്ക് കടത്തിവിടുന്നില്ല. അവരുടെ കള്ളന്മാരെ പോലെയാണ് പൊലീസ് പെരുമാറുന്നത്. പട്ടാളത്തിന് ഞങ്ങൾക്ക് വേണ്ടി ഇത്രയും ചെലവ് ചെയ്ത് വരുത്തിയത് ആരെയോ കാണിക്കാനായുള്ള കോമാളിത്തരമാണ്.

ഒരു മനുഷ്യനെ രക്ഷിക്കാൻ ആവശ്യമായ ഒരു കാര്യവും അവരുടെ കയ്യിലില്ല. ഇനിയും നേവി വന്നു തിരിയുമെന്ന് പറയുന്നു. കഴിഞ്ഞദിവസം തിരഞ്ഞതും നേവിയായിരുന്നില്ലേ. നമ്മൾ മലയാളികൾ ആയതുകൊണ്ട് മാത്രമാണ് എല്ലാ ശ്രദ്ധയും പിന്തുണയും കിട്ടിയത്. ഇതൊന്നും ലഭിക്കാത്ത തമിഴന്മാരായ മൂന്നുപേരുടെ ആളുകളെ അവിടെ ആട്ടിയോടിക്കുകയാണ്. അവർക്ക് നീതി ലഭിക്കുന്നില്ല. അവരെ ആരും ശ്രദ്ധിക്കുന്നില്ല.

Also read:തിരുവനന്തപുരം വിമാനത്താവളത്തിലെ നിരക്ക് വര്‍ധനവിനെതിരെ ഡോ.ജോണ്‍ ബ്രിട്ടാസ് എംപി ; ഇടപെടാതെ കേന്ദ്ര സര്‍ക്കാര്‍

അഫ്ഗാനിൽ ജീവിക്കും പോലെയാണ് തോന്നുന്നത്. ഈ സംസ്ഥാനം ഇന്ത്യയിൽ തന്നെയാണോ? അതിനകത്തുള്ളത് എൻറെ മകനാണ്. അമ്മയും ഭാര്യയും മകനും കൂട്ടുകാരെ പോലെയാണ് കഴിഞ്ഞത്. മനസ്സുകൊണ്ട് സംസാരിക്കുന്നവരാണ് ഞങ്ങൾ. ഒരാളുടെ മനസ്സിലെ ചിന്ത മൂന്നുപേരുടെ ഉള്ളിലും ഒരു പോലെ പോകും.തന്റെ മകന് അപകടത്തിൽ എന്തെങ്കിലും പറ്റി എന്നറിഞ്ഞാൽ അത് ഉൾക്കൊള്ളും.സഹനം എന്നതിന്റെ അങ്ങേ തലയ്ക്കൽ എത്തിയിരിക്കുന്നു.

വീഴാൻ സാധ്യതയുള്ള ഒരു കുഴിയിൽ തപ്പാതെ അവിടെ മണ്ണ് കൊണ്ടു പോയിട്ടും. കേന്ദ്ര- കർണാടക സർക്കാരുകളിൽ വിശ്വാസമില്ല.ഞങ്ങളുടെ എംപിയിലും ഇവിടത്തെ അധികാരികളിലും മാധ്യമങ്ങളിലും മാത്രമാണ് ഇനിയുള്ള വിശ്വാസം’- അമ്മ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News