ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഡീൽ വ്യക്തമായതോടെ ഷാഫി പറമ്പിലിൻ്റെ പ്രതിച്ഛായ മങ്ങിയെന്നും പഴയ ഷാഫിയല്ല ഇപ്പോഴുള്ളതെന്നും എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കൈരളി ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡീലിനെ സംബന്ധിച്ച് ഡോ. പി സരിൻ കൂടി വ്യക്തമാക്കിയതോടെ ഷാഫിക്കെതിരെ കോൺഗ്രസിൽ നിന്നുതന്നെ വലിയ എതിർപ്പ് ഉയർന്നുകഴിഞ്ഞു. നിലവിൽ ഏറ്റവും കൂടുതൽ പ്രതിച്ഛായ നഷ്ടമുള്ള കോൺഗ്രസ് നേതാവ് ഷാഫിയാണെന്നും അതെല്ലാം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ തവണ ഇ ശ്രീധരന് കിട്ടിയ വോട്ട് ഇത്തവണ ബിജെപിക്ക് കിട്ടില്ല. ശ്രീധരൻ ആയതിനാലാണ് അത്ര വോട്ട് ലഭിച്ചത്. ബിജെപി മൂന്നാം സ്ഥാനാത്താകും. മാത്രമല്ല, ഷാഫിക്ക് കിട്ടിയ വോട്ട് രാഹുലിനും കിട്ടില്ല. രാഹുലിനെതിരെ കേരളത്തിലുടനീളം അവമതിപ്പുണ്ട്. സരിന്‍ വന്നതോടെ യുഡിഎഫ് മുങ്ങിപ്പോയി. അത് വോട്ടാകുമെന്നും എൽഡിഎഫ് മുന്നേറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Read Also: ‘പെട്ടി വിഷയം അടഞ്ഞ അധ്യായമല്ല, എല്ലാ വിഷയവും തെരഞ്ഞെടുപ്പിൽ ചർച്ചയാകും; പാലക്കാട് ഇടതുമുന്നണിയുടേത് ശക്തമായ മുന്നേറ്റം’: എംവി ഗോവിന്ദൻ മാസ്റ്റർ
ആവേശകരമായ പോരാട്ടമാണ് പാലക്കാടുള്ളത്. പാലക്കാട് യുഡിഎഫിനും ബിജെപിക്കും കഴിഞ്ഞവര്‍ഷത്തെ വോട്ട് കിട്ടില്ല. എല്‍ഡിഎഫ് മുന്നേറ്റം ഇപ്പോള്‍ വ്യക്തമായെന്നും എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here