യുദ്ധം ഉയർത്തിയ സ്വർണവില; വിപണിയിൽ ഇന്ന് ചെറിയ ആശ്വാസം

ഏറെ നാളത്തെ ഉയർച്ചക്കും താഴ്ചക്കും ശേഷം സ്വർണം വിപണിയിൽ നിന്നുയരുന്നത് കുറച്ച് ആശ്വാസ വാർത്തയാണ്. സ്വർണ്ണത്തിന്‍റെ വിലയിൽ ഇന്ന് വർധനവില്ല. പവന് 45,440 രൂപയും ഗ്രാമിന് 5,680 രൂപയുമായി കഴിഞ്ഞ ദിവസത്തെ വില തന്നെ തുടരുകയാണ്. കഴിഞ്ഞ ദിവസം ഇതേ വിലത്തന്നെയായിരുന്നു സ്വർണത്തിന്. അതേസമയം വെള്ളി ഗ്രാമിന് 78 രൂപയാണ് ഇന്ന്.

ALSO READ:ദേശീയ ഗെയിംസില്‍ നിന്നും വോളിബോള്‍ ഒഴിവാക്കിയത് എന്തിന്, ‍വിമര്‍ശനവുമായി ഹൈക്കോടതി

ഒക്ടോബർ ഒന്നാം തീയ്യതി ഒരു പവൻ സ്വർണ്ണത്തിന് 42,680 രൂപയായിരുന്ന സ്വർണത്തിന്റെ വിലയാണ് ഒക്ടോബർ അവസാനമായതോടെ 45 ,440 പിന്നിട്ടിരിക്കുന്നത്. ഇതിനിടക്ക് ഉയർച്ചയും താഴ്ചയും സ്വർണം നേരിട്ടു.ഒക്ടോബർ അഞ്ചിന് ഒരു പവൻ സ്വർണ്ണത്തിന്‍റെ വില 41,920 രൂപയായിരുന്നു.ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയും ഇതുതന്നെ. എന്നാൽ പിന്നീടങ്ങോട്ട് വില കുതിക്കുയായിരുന്നു.

ALSO READ:കേന്ദ്ര കമ്മറ്റി യോഗത്തിലെ മുഖ്യ അജണ്ട 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്; സീതാറാം യെച്ചൂരി

അതേസമയം ഇസ്രായേല്‍- ഹമാസ് യുദ്ധ പശ്ചാത്തലത്തിൽ സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്ക് സ്വര്‍ണത്തിന് ആവശ്യക്കാര്‍ കൂടിയതാണ് വിലയിലുണ്ടായ വർദ്ധനവിന് പിന്നിൽ. മുഴുവന്‍ സൈന്യത്തോടും ഗാസയിലേക്ക് എത്താന്‍ ഇസ്രായേല്‍ നിര്‍ദ്ദേശം നല്‍കിയതോടെ കരയുദ്ധത്തിനുള്ള സാധ്യതകളുയര്‍ന്നതാണ് സ്വര്‍ണം വാങ്ങി കൂട്ടുന്നതിന് കാരണമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News