ഇന്നത്തെ നടന്മാരിൽ പൗരുഷമില്ല; അജയ് ദേവ്ഗൺ

Ajay Devgn

സിനിമയിൽ ഇന്ന് പൗരുഷമുള്ള നടന്മാരുടെ കുറവുണ്ടെന്ന് അജയ് ദേവ്ഗൺ ശരീരത്തിൽ മസിലുകൾ രൂപപ്പെടുത്തിയത് കൊണ്ടൊന്നും പുരുഷനാകില്ലെന്നാണ് ആക്ഷൻ ഹീറോയുടെ അഭിപ്രായം. പുതിയ തലമുറയിൽ നടന്മാരുണ്ടെങ്കിലും ഇവർക്കാർക്കും പൗരുഷമില്ലെന്നാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ അജയ് ദേവ്ഗൺ കുറ്റപ്പെടുത്തിയത്.

അതെ സമയം ജാക്കി ഷ്രോഫ്, സണ്ണി ഡിയോൾ തുടങ്ങിയ മുതിർന്ന അഭിനേതാക്കളെ അജയ് പ്രശംസിക്കുകയും ചെയ്തു. ശരീരപ്രകൃതി മാത്രമല്ല മനോഭാവമാണ് പുരുഷത്വത്തെ നിർവചിക്കുന്നതെന്നും ദേവഗൺ പറഞ്ഞു. ജാക്കി ഷ്റോഫ് മുതൽ അമിതാഭ് ബച്ചൻ വരെയുള്ള നടന്മാർ പൗരുഷമുള്ള കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ വിശ്വസനീയമായ രീതിയിൽ അവതരിപ്പിച്ചവരാണെന്നും അജയ് ദേവ്ഗൺ പറഞ്ഞു.

Also Read: ആരാണ് മെറിൻ? എന്താണ് മെറിന് സംഭവിച്ചത്? ചുരുളഴിക്കാൻ ‘ആനന്ദ് ശ്രീബാല’

അജയ് ദേവ്ഗൺ തൻ്റെ മാച്ചോ ഇമേജിലൂടെയാണ് ഓൺ-സ്‌ക്രീനിലൂടെ അറിയപ്പെടുന്നത്. പലപ്പോഴും ഗുണ്ടകളെ തല്ലുക, സ്ത്രീകളെ സംരക്ഷിക്കുക, തുടങ്ങിയ സ്ക്രീൻ കഥാപാത്രങ്ങളിൽ തിളങ്ങിയിട്ടുള്ള നടനാണ് ദേവ്ഗൺ. അക്ഷയ് കുമാർ പത്ത് പേരെ ഇടിച്ച് വീഴ്ത്തുമ്പോഴും, സണ്ണി ഡിയോൾ ഒരു ഹാൻഡ് പമ്പ് വലിച്ചെടുത്ത് ആയുധമാക്കുമ്പോഴും കാണികൾ കൈയ്യടിക്കുന്നത് അവർക്കത് ചെയ്യാൻ വിശ്വാസം ജനിപ്പിക്കുന്നത് കൊണ്ടാണെന്നും അജയ് പറഞ്ഞു. എന്നാൽ ഇന്നത്തെ തലമുറയിൽ, ആർക്കും ഇതിനുള്ള കഴിവില്ലെന്നാണ് അജയ് ദേവ്ഗൺ ചൂണ്ടിക്കാട്ടുന്നത്.

Also Read: മാസ് ആക്ഷൻ റോളിൽ രാം ചരൺ; ശങ്കറിന്‍റെ ‘ഗെയിം ചേഞ്ചറി‍’ന്‍റെ ടീസര്‍ പുറത്ത്

ദൃശ്യത്തിന്റെ ഹിന്ദി പതിപ്പുകളിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തോട് നീതി പുലർത്തിയ നടൻ കാണികളുടെ പ്രശംസ പിടിച്ച് പറ്റിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News