ഹനുമാൻ കുരങ്ങിനെ മയക്കുവെടി വെക്കില്ല; മന്ത്രി ചിഞ്ചുറാണി

തിരുവനന്തപുരം മൃഗശാലയിലെ കൂട്ടിൽ നിന്ന് പുറത്ത് ചാടിയ ഹനുമാൻ കുരങ്ങിനെ മയക്കുവെടി വെക്കേണ്ട സാഹചര്യമില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. കുരങ്ങ് മരത്തിൽ നിന്ന് തിരിച്ച് താഴെ വരും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും അതിനായി എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും കുരങ്ങ് വേറെ എവിടെയെങ്കിലും പോകും എന്ന് കരുതുന്നില്ലായെന്നും മന്ത്രി വ്യക്തമാക്കി.

ഏറ്റവും കൂടുതൽ മൃഗങ്ങൾ ഉള്ളത് തിരുവനന്തപുരം മ്യൂസിയത്തിലാണ് ഇനിയും കൂടുതൽ മൃഗങ്ങളെ വിദേശ രാജ്യങ്ങളിൽ നിന്നടക്കം ഇവിടെയെത്തിക്കും… ക്വാറന്റൈൻ നിർബന്ധമാക്കിയാണ് മൃഗങ്ങളെ തുറന്ന് വിടുന്നത്. പുതിയ മൃഗങ്ങളെ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കാനിരിക്കെയായിരുന്നു ഹനുമാന്‍ കുരങ്ങ് ചാടിപ്പോയത്, മന്ത്രി കൂട്ടിച്ചേർത്തു.

Also read: പിടിതരാതെ ഹനുമാൻ കുരങ്ങ്; ഭക്ഷണം കഴിച്ചതായി സൂചന

അതേസമയം, ആഞ്ഞിലി മരത്തിൽ ഉള്ള കുരങ്ങ് തളിരിലകൾ കഴിക്കുന്നുണ്ട്. കുരങ്ങിനെ ശല്യം ചെയ്ത് പിടികൂടാൻ ശ്രമിക്കുന്നില്ലെന്നും മൃഗശാല ഡയറക്ടർ വ്യക്തമാക്കി. ചൊവ്വാഴ്ച വെകിട്ട് മൂന്നരയോടെയാണ് കൂട് തുറന്നപ്പോൾ കുരങ്ങ് ചാടിപ്പോയത്. കവടിയാർ ഭാഗത്തേക്ക് ഹനുമാൻ കുരങ്ങ് പോയിട്ടുണ്ടാകാമെന്ന സംശയത്തിലായിരുന്നു മൃഗശാല അധികൃതർ ഉണ്ടായിരുന്നത്. എന്നാൽ രാവിലെ തെരച്ചിൽ പുനരാരംഭിച്ചപ്പോൾ കുരങ്ങനെ മൃഗശാലയിലെ മരത്തിൽ കണ്ടെത്തുകയായിരുന്നു. കാട്ടുപോത്തിനെ താമസിപ്പിച്ച കൂടിന് സമീപമുള്ള മരത്തിലാണ് ഹനുമാൻ കുരങ്ങിനെ കണ്ടെത്തിയത്.തുടർന്നാണ് കുരങ്ങിനെ താഴെയിറക്കി കൂട്ടിലാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചെങ്കിലും ഫലം കണ്ടില്ല . കുരങ്ങിനെ പരീക്ഷണാടിസ്ഥാനത്തിൽ തുറന്നുവിട്ടതിൽ ഒരു അപാകതയും സംഭവിച്ചിട്ടില്ലെന്ന് മൃഗശാല ഡയറക്ടർ അബു ശിവദാസ് വ്യക്തമാക്കി. ഭക്ഷണവും വെള്ളവും സമീപം തന്നെ ഒരുക്കിയിട്ടുണ്ട്.
കൂടാതെ കുരങ്ങ് മറ്റു മരങ്ങളിലേക്ക് ചാടി പോകുന്നത് പൂർണ്ണസമയം വിശാലധികൃതർ നിരീക്ഷിക്കുന്നുമുണ്ട്. തിരുപ്പതിയിൽ നിന്ന് തിരുവനന്തപുരം മ്യൂസിയത്തിൽ എത്തിച്ച മൃഗങ്ങളെ ക്വാറന്റൈന് ശേഷം ജനങ്ങൾക്ക് കാണാനായി പുറത്തേക്കിറക്കുക.വ്യാഴാഴ്ച മുതല്‍ സന്ദര്‍ശകര്‍ക്ക് കാണാനാകുന്ന കൂട്ടിലേക്ക് മാറ്റാനിരിക്കെയാണ് ഹനുമാന്‍ കുരങ്ങ് ചാടിപ്പോയത്. കഴിഞ്ഞ 29-നാണ് മൃഗശാലാ ഡയറക്ടര്‍ ഉള്‍പ്പെട്ട 13 അംഗ സംഘം തിരുപ്പതിയില്‍നിന്ന് മൃഗങ്ങളെ റോഡുമാര്‍ഗം ലോറികളില്‍ കൊണ്ടുവന്നത്.

Also Read: ഡോ.വന്ദനാദാസ് കൊലക്കേസ്; പ്രതിക്ക്  സാമൂഹിക വിരുദ്ധ പ്രവൃത്തി ചെയ്യാനുള്ള പ്രവണതയുണ്ട്, മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News