സ്പോട്ട് ബുക്കിംഗ് ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്

sabarimala

സ്പോട്ട് ബുക്കിംഗിൽ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. ഒരു ഭക്തനും ദർശനം കിട്ടാതെ മടങ്ങില്ല അത് നടപ്പിൽവരുത്താൻ ശേഷിയുള്ള ഭരണാധികാരികളാണ് ഇവിടെയുള്ളത് അതിനാൽ ഭക്തരെ ആശങ്കപ്പെടുത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Also Read: മുണ്ടക്കൈ – ചൂരൽമല ദുരന്തം: പുനരധിവാസവും, കേന്ദ്രസഹായം ലഭ്യമാക്കുന്നതും സംബന്ധിച്ച വിഷയത്തിൽ നിയമസഭയിൽ അടിയന്തരപ്രമേയത്തിന്മേൽ ഇന്ന് ചർച്ച

ആധികാരികമായ രേഖക്ക് വേണ്ടിയാണ് വെർച്ച്വൽ ക്യൂ ആയി മുന്നോട്ട് പോകുന്നത്. ഇത് ഭക്തരുടെ സുരക്ഷിതത്വം ഉറപ്പാക്കാനാണ്. വെർച്ച്വൽ ക്യൂ ഒരു സുവർണ്ണാവസരം ആയികണ്ട് രാഷ്ട്രീയമായി ഉപയോ​ഗിക്കുന്നത് നിഷ്ഫലമാകും. എല്ലാ കാര്യങ്ങളിലും ദേവസ്വം മന്ത്രി തന്നെ വ്യക്തത വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സുഗമമായ ദർശനവും ഭക്തരുടെ സുരക്ഷക്കുമാണ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: ലഹരി കേസുകൾ കൂടുന്നത് ആശങ്കാജനകം, കേരളം ഒറ്റക്കെട്ടായി ലഹരി വ്യാപനത്തെ തടയും: എം ബി രാജേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News