കള്ളവാർത്ത കൊടുത്ത മാധ്യമങ്ങളെ ഉപദേശിച്ചിട്ട് കാര്യമില്ല അവർക്കെതിരെ കേസെടുക്കണമെന്ന് അഡ്വ. ഹരീഷ് വാസുദേവൻ ശ്രീദേവി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം വ്യാജ വാർത്ത കൊടുത്ത മാധ്യമങ്ങളെ നിശിതമായി വിമർശിച്ചത്. ജേർണലിസ്റ്റിന്റെ പണി എടുക്കാൻ വയ്യെങ്കിൽ ഉടായിപ്പുമായി ഇറങ്ങുകയല്ല വേണ്ടതെന്നും. ഇപ്പോൾ ഈ അസത്യങ്ങൾ വിളിച്ചുകൂവിയത് കൊണ്ട് സർക്കാരിന്റെ ക്രെഡിബിലിറ്റി കൂടുകയെ ഉള്ളൂവെന്നും അദ്ദഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
Also Raed: നുണയന്മാരെ.. ഇതാണ് എസ്റ്റിമേറ്റും എക്സ്പെൻസും തമ്മിലുള്ള വ്യത്യാസം ഇനിയെങ്കിലും ഒന്ന് മനസിലാക്കൂ
പോസ്റ്റിന്റെ പൂർണ്ണരൂപം
ദുരന്തത്തിന്റെ കണക്കിനെ സംബന്ധിച്ച കള്ളവാർത്ത കൊടുത്ത ചില മാധ്യമങ്ങളോട് ഇനി ഉപദേശം കൊണ്ട് കാര്യമില്ല. പറ്റുമെങ്കിൽ കേസെടുക്കണം. അല്ലെങ്കിൽ പ്രോസിക്യൂഷൻ എങ്കിലും.. കാരണം സത്യം വിശദീകരിച്ചു കഴിയുമ്പോഴേക്ക് കള്ളം കാതങ്ങൾ ചുറ്റിക്കഴിയും.
ചെലവിട്ട കണക്കല്ല പ്രൊപ്പോസൽ ആണ് കോടതിക്ക് നൽകിയത്. 32000 കോടിരൂപയോ മറ്റോ ശരിക്കും ചെലവായ 2018 ലെ ദുരന്തശേഷമുള്ള പുനര്നിര്മ്മാണത്തിനു കേന്ദ്രം പത്തിലൊന്ന് കൊടുത്തോ? എല്ലാ സംസ്ഥാനങ്ങളും കൂടിയ തുക ചോദിച്ചിട്ടാണ് പതിലൊന്നെങ്കിലും യൂണിയൻ സർക്കാർ കൊടുക്കുക. PM CARE എന്ന തട്ടിപ്പിനെതിരെ ഒരുവാക്ക് മിണ്ടാൻ ധൈര്യമുണ്ടോ ഈ മാധ്യമസിംഹങ്ങൾക്ക്?
പെരുപ്പിച്ച കണക്കില്ലാതെ നടക്കില്ല എന്ന് യൂണിയൻ നിർബന്ധിക്കുന്ന കാലത്തോളം സംസ്ഥാനങ്ങൾ പെരുപ്പിച്ച കണക്ക് കൊടുത്ത് പത്തിലൊന്ന് വാങ്ങി തൃപ്തിപ്പെടും.
ദുരന്തമുഖത്തോ ഇലക്ഷനോ ഒക്കെ അത്യാവശ്യത്തിനു കാശ് ചെലവക്കുമ്പോ ദുർവ്യയം ഉണ്ടാവില്ലേ എന്ന് ചോദിച്ചാൽ ഉണ്ടാവാം അതിനു ജേണലിസ്റ് പണിയെടുത്ത് ആ കണക്ക് പുറത്തുകൊണ്ടുവരണം. അല്ലെങ്കിൽ പ്രതിപക്ഷം ആ കണക്ക് നിയമസഭയിൽ വെപ്പിച്ച് ഓഡിറ്റ് ചെയ്യണം. പണിയെടുക്കാൻ വയ്യാതെ മീഡിയ ഇമ്മാതിരി ഉഡായിപ്പും കൊണ്ടിറങ്ങുകയല്ല വേണ്ടത്. ഇത് സർക്കാരിന്റെ ക്രെഡിബിലിറ്റി കൂട്ടാനേ ഉതകൂ..
പറ്റിയാൽ ഇമ്മാതിരി നുണപ്രചാരണത്തിനു എതിരെ നിയമനടപടി സ്വീകരിക്കണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here