മഴയ്ക്ക് താൽകാലിക ശമനം; ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല

സംസ്ഥാനത്ത് മഴയ്ക്ക് താൽകാലിക ശമനം. ഇന്ന് മുതൽ 3 ദിവസം സംസ്ഥാനത്ത് വ്യാപകമായ മഴ ഉണ്ടാക്കാൻ സാധ്യതയില്ലാത്തതിനാൽ എല്ലാ ജില്ലകളിലെയും മഴ മുന്നറിയിപ്പ് പിൻവലിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതേസമയം, ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. കേരളതീരത്ത് മത്സ്യബന്ധനത്തിനുള്ള നിയന്ത്രണവും പിൻവലിച്ചു. കാറ്റിന്റെ വേഗത കൂടാൻ സാധ്യതയുള്ളതിനാൽ പ്രദേശത്തിന് നൽകിയിട്ടുണ്ട്.
ഇതേസമയം, ജൂലൈ 16 ഓടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Also Read: ഏക സിവിൽകോഡിനെതിരെ സിപിഐഎം സെമിനാർ ഇന്ന് കോഴിക്കോട് നടക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News