എക്കാലവും രക്ഷപ്പെടാമെന്ന് കരുതേണ്ട; അഴിമതിയോട് സന്ധിയില്ലെന്ന് മുഖ്യമന്ത്രി

അഴിമതിയോട് ഒരു വിട്ടുവീഴ്ചയുമില്ല എന്നതാണ് സര്‍ക്കാര്‍ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വീസ് മേഖലയില്‍ എല്ലാവരും അഴിമതിക്കാരല്ല. എന്നാല്‍ ചിലര്‍ അഴിമതിയുടെ രുചി അറിഞ്ഞവരാണ്. അഴിമതി നടത്തുന്നവര്‍ എക്കാലത്തും രക്ഷപ്പെടാമെന്ന് കരുതേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അഴിമതിയിലൂടെ എത്രമാത്രം ദുഷ്പേര് വകുപ്പിനും സിവില്‍ സര്‍വീസിനും നാടിനും ഉണ്ടാകും എന്ന് ചിന്തിക്കണം. സാങ്കേതികമായി കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് മറ്റുള്ളവര്‍ക്ക് പറയാം. എന്നാല്‍ ഓഫീസിലുള്ള ഒരു മഹാന്‍ ഇങ്ങനെ അഴിമതി നടത്തുമ്പോള്‍ മറ്റുള്ളവര്‍ അറിയാതിരിക്കുമോ? ഇന്നത്തെ കാലം ഒന്നും അതീവ രഹസ്യമല്ല. പിടികൂടിയാല്‍ അതിന്റേതായ പ്രയാസം അനുഭവിക്കേണ്ടിവരും. നല്ല ഭരണസംസ്‌കാരം സമൂഹത്തില്‍ ഉയര്‍ത്തിക്കൊണ്ടു വരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളം അതിവേഗം മുന്നോട്ട് കുതിക്കുകയാണ്. ഭരണനിര്‍വഹണം ശരിയായ രീതിയില്‍ ജനങ്ങള്‍ക്ക് അനുഭപ്പെടുക പ്രധാനമാണ്. ജനങ്ങള്‍ക്ക് ലഭിക്കുന്ന സേവനത്തിന്റെ വേഗത കൂട്ടി. ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞത്തില്‍ നല്ല പുരോഗതിയുണ്ടായി. എന്നാല്‍ ചിലയിടങ്ങളില്‍ വേണ്ടത്ര പുരോഗതിയുണ്ടായിട്ടില്ല. ആ പ്രശ്‌നം പരിഹരിക്കേണ്ടതുണ്ട്. ജനങ്ങള്‍ക്ക് സേവനം കൃത്യമായി ലഭിക്കണം. റവന്യു ഓഫീസുകളിലും, തദ്ദേശ ഓഫീസുകളിലുമാണ് ജനങ്ങള്‍ പ്രശ്‌നങ്ങള്‍ നേരിടുന്നത്. ഉദ്യോഗസ്ഥര്‍ ജനസൗഹൃദ നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News