വിഷു, ഓണം എന്നിങ്ങനെ വിശേഷദിവസങ്ങള്‍ വരുമ്പോഴാണ് തോരനും അവിയലും സാമ്പാറും പച്ചടിയും കിച്ചടിയും തുടങ്ങി പച്ചക്കറികള്‍ കൊണ്ടുള്ള എല്ലാ വിഭവങ്ങളും ഒന്നിച്ചെത്തുന്നത്. അപ്പോഴാകും പലരും പലവിധത്തിലും രീതിയലുമൊക്കെ പച്ചക്കറികള്‍ അരിഞ്ഞുവച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെടുന്നത്. ചില ചതുരത്തിലെങ്കില്‍ ചിലത് നീളത്തില്‍ ചിലത് കുനുകുനേ.. പഴമക്കാര്‍ സമയമെടുത്ത് പച്ചക്കറിയരിയുമ്പോള്‍ എല്ലാം വയറിലേക്കല്ലേ പോകുന്നത് എങ്ങനെ അരിഞ്ഞാല്‍ എന്തായെന്ന് ചോദിക്കുന്നവര്‍ അറിഞ്ഞിരിക്കാന്‍ ഒരു ചില കാര്യങ്ങള്‍ പറഞ്ഞുതരാം. പച്ചക്കറി അരിയുന്നതിനും ചില നിയമങ്ങളുണ്ട്.
ചെളി, ദോഷകരമായ ബാക്ടീരിയ എന്നിവെയെ ഒഴിവാക്കന്‍ പച്ചക്കറി നന്നായി കഴുകിയെടുക്കണം. അരിഞ്ഞ ശേഷം കഴുകാനും പാടില്ലെന്ന് ഓര്‍ക്കണേ… വൈറ്റമിനുകള്‍ നഷ്ടപ്പെടുമെന്നതിനാലാണത്. പഴയ മൂര്‍ച്ചയില്ലാത്ത കത്തികൊണ്ട് പച്ചക്കറികള്‍ അരിയാനും പാടില്ല ഇലക്ട്രോലൈറ്റുകളും പൊട്ടാസ്യം കാല്‍സ്യം എന്നിവ നഷ്ടപ്പെടുമെന്ന് മാത്രമല്ല ദുര്‍ഗന്ധമുണ്ടാകാനും ഇത് തന്നെ ധാരാളം.
ഇനി മറ്റൊരു കാര്യം തൊലി കളയേണ്ട പച്ചക്കറികളാണെങ്കില്‍ അവയുടെ മുകളില്‍ നിന്നും കളയേണ്ട ഭാഗം മാത്രം ഒഴിവാക്കുക. കനം കുറച്ച് ഭംഗിയാക്കാനും ശ്രമിക്കരുത്. ഇത് ഈര്‍പ്പം നഷ്ടപ്പെട്ട് നിറം മങ്ങാന്‍ കാരണമാകും. പിന്നെ തക്കാളി, വഴുതനങ്ങ, വെള്ളരിക്ക എന്നിവയുടെ തൊലികള്‍ കളയാന്‍ നില്‍ക്കരുത് ഇവ തൊലിയോടു കൂടി തന്നെ ഉപയോഗിക്കാം…
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here