‘ശബരിമലയിൽ ഇത്തവണ സ്പോട്ട് ബുക്കിംഗ് ഉണ്ടാവില്ല; ബുക്കിംഗ് ഇല്ലാതെ തീർത്ഥാടകർ എത്തിയാൽ അക്കാര്യം പരിശോധിക്കും’: മന്ത്രി വി എൻ വാസവൻ

V N VASAVAN

ശബരിമലയിൽ ഇത്തവണ സ്പോട്ട് ബുക്കിംഗ് ഉണ്ടാവില്ലെന്ന് മന്ത്രി വി എൻ വാസവൻ. ബുക്കിംഗ് നടത്താതെ തീർത്ഥാടകർ എത്തിയാൽ അക്കാര്യം പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.

Also read:വി.ഗംഗാധരൻ സ്മാരക ട്രസ്റ്റ് അവാർഡ് ജെ.കെ.മേനോൻ ഏറ്റുവാങ്ങി

‘നിലക്കലിലും എരുമേലിയിലും കൂടുതൽ പാർക്കിംഗ് ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ നടന്ന യോഗം ക്രമസമാധാന പ്രശ്നം ചർച്ച ചെയ്യാനുള്ളതായിരുന്നില്ല. അതുകൊണ്ടാണ് എഡിജിപി അജിത് കുമാർ പങ്കെടുക്കാതിരുന്നത്. അത്കൊണ്ട് തന്നെയാണ് എഡിജിപിയെ ക്ഷണിക്കാതിരുന്നതും.

Also read:കുറ്റ്യാടി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീ പിടിച്ചു

ക്രമസമാധാനം ചർച്ച ചെയ്യുന്ന യോഗത്തിൽ എഡിജിപിയെ വിളിക്കും. മാധ്യമപ്രവർത്തകർക്ക് അക്രഡിറ്റേഷൻ നിർബന്ധമാക്കിയത് ഹൈക്കോടതിയാണ്. ദേവസ്വം ബോർഡിന് പകരം ക്രമീകരണം ഏർപ്പെടുത്താൻ കഴിയുമോയെന്ന് കോടതിയെ അറിയിക്കും. എരുമേലി കുറിതൊടൽ വിവാദത്തിനു പിന്നിൽ രാഷ്ട്രീയമുണ്ടെന്ന് കരുതുന്നില്ല. ചൂഷണം അവസാനിക്കാനാണ് ബോർഡ് ഇടപെട്ടത്’ – മന്ത്രി വി എൻ വാസവൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News