ഫ്ളാക്സ് സീഡ് ചില്ലറക്കാരനല്ല; അറിയാനുണ്ട് ഏറെ..

ഒമേഗ 3 ഫാറ്റി ആസിഡുകളാല്‍ സമ്പന്നമാണ് ഫ്ളാക്സ് സീഡ്. നോണ്‍ വെജായ മത്സ്യം കഴിക്കാത്തവര്‍ക്ക് ഒമേഗ 3 ഫാറ്റി ആസിഡ് ലഭ്യമാക്കാന്‍ ഫ്ളാക്സ് സീഡുകളും ഫ്ളാക്സ് സീഡ് ഓയിലും ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഫൈബര്‍, മഗ്‌നീഷ്യം, അയേണ്‍ തുടങ്ങി ശരീരത്തിന് വേണ്ട വിവിധ പോഷകങ്ങള്‍ ഫ്ളാക്സ് സീഡില്‍ അടങ്ങിയിട്ടുണ്ട്. ഫൈബര്‍ ധാരാളമായി അടങ്ങിയ ഫ്‌ളാക്‌സ് സീഡ് ദഹനം മെച്ചപ്പെടുത്താനും മലബന്ധം പോലുള്ള പ്രശ്‌നങ്ങളെ തടയാനും സഹായിക്കും. കുടലിന്റെ ആരോഗ്യത്തിനും ഇവ ഏറെ ഗുണം ചെയ്യും.

READ ALSO:10 രൂപ അഡ്വാൻസ് നൽകി അഞ്ച് ടിക്കറ്റുകൾ എടുത്തു; ഒടുവിൽ മീൻ വിൽപനക്കാരനെ തേടി ഒരു കോടിയും 8,000 രൂപ സമാശ്വാസ സമ്മാനവും എത്തി

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനുള്ള കഴിവും ഇതിനുണ്ട്. അതിനാല്‍ ടൈപ്പ് 2 പ്രമേഹ രോഗികള്‍ക്കും ഫ്ളാക്സ് സീഡ് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ധാരാളം അടങ്ങിയ ഫ്ളാക്സ് സീഡ് തലച്ചോറിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യും. ചില ക്യാന്‍സര്‍ സാധ്യതകളെ കുറയ്ക്കാനും ഇവ ഗുണം ചെയ്യും. ഫൈബര്‍ ധാരാളം അടങ്ങിയ ഫ്ളാക്സ് സീഡുകള്‍ ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് തടയാനും സഹായിക്കും. ഇവ വണ്ണം കുറയ്ക്കാനും നല്ലതാണ്. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഇവിടെ മികച്ചതാണ്.

READ ALSO:50 എംപി ക്യാമറയും 5160 എംഎഎച്ച് ബാറ്ററിയും; കിടിലം ലുക്കുമായി ഐഖൂ നിയോ 9 സീരീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News