ശബരിമലയിൽ ഒരു ഭക്തനും ദർശനം കിട്ടാതെ മടങ്ങേണ്ടി വരില്ല; ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്

Sabarimala Virtual Queu

ശബരിമലയിൽ ഒരു ഭക്തന്നും ദർശനം കിട്ടാത്ത അവസ്ഥ ഉണ്ടാകരുതെന്നും സർക്കാരുമായി കൂടിയാലോചിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. സ്പോട്ട് ബുക്കിംഗ് കൂടുന്ന അവസ്ഥ വരുന്നു. വരുന്നവരുടെ ആധികാരികമായ ഡാറ്റ ആവശ്യമാണ്, വരുന്നവരെ തിരിച്ചറിയാൻ ആധികാരികമായ ഒരു രേഖ ഉണ്ടാക്കുകയാണ് ലക്ഷ്യം. ശബരിമലയുടെ സുരക്ഷയാണ് പ്രധാനമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.

Also Read: അജയന്റെ രണ്ടാം മോഷണം സിനിമയുടെ വ്യാജ പതിപ്പ്; രണ്ട് പേർ പൊലീസ് പിടിയിൽ

വരുമാനം മാത്രമല്ല ഭക്തരുടെ സുരക്ഷയാണ് പ്രധാനം. ക്ഷേത്രത്തിന്റെയും ഭക്തരുടെയും സുരക്ഷ ഉറപ്പാക്കണം. ജനത്തിരക്ക് നിയന്ത്രിക്കുക എന്നത് പ്രധാനമാണ്. സ്പോട്ട് ബുക്കിംഗ് ആധികാരികമായ ഡേറ്റ അല്ല. തിരക്ക് നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാകും അതിനാൽ വെർച്ചൽ ക്യൂ മാത്രം മതി എന്നതാണ് ഇപ്പോൾ ദേവസ്വം ബോർഡിൻറെ തീരുമാനം. രാവിലെ 3 മുതൽ ഉച്ചയ്ക്ക് ഒരുമണിവരെയും. ഉച്ചയ്ക്ക് മൂന്ന് മുതൽ രാത്രി 11:00 മണി വരെയും 17 മണിക്കൂറാണ് ദർശന സമയം. വെർച്ചൽ ക്യൂവിൽ 48 മണിക്കൂർ ദർശനത്തിനുള്ള അവസരം ലഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys