സ്കൂൾ കായികമേളയുടെ സമാപന സമ്മേളനം അലങ്കോലപ്പെടുത്താൻ ആസൂത്രിത ശ്രമം ഉണ്ടായി; മന്ത്രി വി ശിവൻകുട്ടി

V Sivankutty

സ്കൂൾ കായികമേളയുടെ സമാപന സമ്മേളനം അലങ്കോലപ്പെടുത്താൻ ആസൂത്രിത ശ്രമം ഉണ്ടായതായി മന്ത്രി വി ശിവൻകുട്ടി. നാവാമുകുന്ദ – മാർ ബേസിലിൽ സ്കൂളികളിലെ വിദ്യാർത്ഥികളാണ് പ്രതിഷേധമുയർത്തിയത്. അധ്യാപകരാണ് വിദ്യാർത്ഥികളെ ഇളക്കിവിട്ടതെന്നും മന്ത്രി പറഞ്ഞു. നാളെ ഉന്നതതല യോഗം ചേർന്ന് അന‍്വേഷണം സംബന്ധിച്ച തീരുമാനമെടുക്കുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

ആസൂത്രണം കൊണ്ടും സംഘാടനം കൊണ്ടും മികച്ച മേളയായിരുന്നു ഇത്തവണത്തെ സ്കൂൾ കായികമേള. മത്സരത്തിന്‍റെ ഭാഗമായി ഒരു പരാതി പോലും അവസാന ദിവസം വരെ ഉണ്ടായില്ലെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സമാപന സമ്മേളനം മികച്ച നിലയിൽ മുന്നോട്ടു പോകുമ്പോഴാണ് മികച്ച സ്കൂളിന്‍റെ പേരിലുള്ള തർക്കം തിരുനാവായ നാവാമുകുന്ദ – കോതമംഗലം മാർ ബേസിൽ സ്കൂളുകളിലെ വിദ്യാർത്ഥികൾ ഉന്നയിച്ചത്. അധ്യാപകരാണ് വിദ്യാർത്ഥികളെ ഇളക്കിവിട്ടതെന്നും മന്ത്രി വി ശിവൻകുട്ടി വിമർശിച്ചു.

Also read: സീ പ്ലെയിന്‍; ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിച്ച തട്ടിക്കൂട്ട് പദ്ധതിയല്ല എല്‍എഡിഎഫിന്റേതെന്ന് മന്ത്രി മുഹമ്മദ് റിയാസ്

ഒരു പരാതി ഉണ്ടെങ്കിൽ അപ്പീൽ പോകുകയാണ് പതിവ് രീതി. അത് ഇവിടെ ഉണ്ടായില്ല. തങ്ങളുടെ സ്കൂൾ വിജയിച്ചില്ലെങ്കിൽ മേള നടത്താൻ തന്നെ അനുവദിക്കില്ല എന്നുള്ള സ്കൂളുകളുടെ നിലപാട് ശരിയല്ല. ഗുരുതര അച്ചടക്ക ലംഘനമാണിതെന്നും മന്ത്രി വിമർശിച്ചു.

വിഷയത്തിൽ നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് അന‍്വേഷണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration