‘ഉണ്ടായത് അപ്രതീക്ഷിത തോല്‍വി’: എളമരം കരീം

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഉണ്ടായത് അപ്രതീക്ഷിത തോല്‍വിയെന്ന് കോഴിക്കോട് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എളമരം കരീം. തോല്‍വി കുറിച്ച് ആഴത്തില്‍ പരിശോധിക്കും. കോഴിക്കോട് മാത്രമായി പരാജയപ്പെടാന്‍ പ്രത്യേക കാരണങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:‘ബിജെപിക്കും മോദിക്കും ലഭിച്ചത് വലിയ തിരിച്ചടി’: സീതാറാം യെച്ചൂരി

ഇടതുപക്ഷത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല. ദേശീയ രാഷ്ട്രീയവും ജനങ്ങളെ സ്വാധീനിച്ചിട്ടുണ്ടാവാമെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം
കോഴിക്കോട്, വടകര തോല്‍വി പാര്‍ട്ടി പരിശോധിക്കുമെന്ന് ജില്ല സെക്രട്ടറി പി മോഹനന്‍ മാസ്റ്റര്‍. വടകരയില്‍ പ്രത്യേക സാഹചര്യമില്ല, പൊതു തരംഗത്തിനൊപ്പം നിന്നു. ഏതെല്ലാം ഘടകകങ്ങള്‍ സ്വാധീനിച്ചു എന്ന് വിലയിരുത്തും. പാര്‍ട്ടി വോട്ടുകള്‍ നഷ്ടപ്പെട്ടതായ വിലയിരുത്തല്‍ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.

ALSO READ:‘കുടുംബസ്‌നേഹം’ വെറും വാക്ക് ആകുമോ? റായ്ബറേലിയെ നിലനിര്‍ത്തി രാഹുല്‍ വയനാട് ഒഴിഞ്ഞേക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News