ഇൻഷുറൻസ് പോളിസികളുടെ ജിഎസ്ടി എടുത്തു കളയുന്നതിൽ ജിസ്ടി കൗൺസിൽ യോഗത്തിൽ സമവായമില്ല

GST

ഇൻഷുറൻസ് പോളിസികളുടെ ജിഎസ്ടി എടുത്തു കളയുന്നതിൽ രാജസ്ഥാനിലെ ജയ്സാൽമെറിൽ ചേർന്ന ജിസ്ടി കൗൺസിൽ യോഗത്തിൽ സമവായമില്ല. ജനുവരിയിൽ നടക്കുന്ന യോഗത്തിൽ ഇക്കാര്യം വീണ്ടും പരിഗണിക്കാനാണ്  തീരുമാനം.

ജീൻ തെറാപ്പിയെ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കി. സർക്കാർ പദ്ധതികൾക്ക് ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്യുന്നതിന് ജിഎസ്ടി ഈടാക്കില്ല. കശുവണ്ടി കർഷകർ നേരിട്ട് ചെറുകിട വിൽപ്പന നടത്തിയാൽ ജിഎസ്ടി ഉണ്ടാകില്ല.

ALSO READ; മഹാരാഷ്ട്രയിലെ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു; മുഖ്യമന്ത്രി ഫഡ്‌നാവിസ് ആഭ്യന്തരം, അജിത് പവാർ ധനകാര്യം

വായ്പ തിരിച്ചടവ് വൈകിയതിന് ബാങ്കുകൾ ഈടാക്കുന്ന പിഴയ്ക്ക് ജിഎസ്ടി ചുമത്തില്ലെന്നും ധനമന്ത്രി അറിയിച്ചു. ഓൺലൈൻ സേവനം നല്കുമ്പോൾ ഏതു സംസ്ഥാനത്തിനാണ് സേവനം എന്നത് ബില്ലിൽ രേഖപ്പെടുത്തണം എന്ന കേരളത്തിൻറെ ആവശ്യം കൗൺസിൽ അംഗീകരിച്ചു. 

ENGLISH NEWS SUMMARY: There was no consensus in the GST Council meeting held in Jaisalmer, Rajasthan on scrapping GST on insurance policies. It has been decided to consider this matter again in the meeting to be held in January.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News